Kerala

പൊലീസിൽ ട്രാൻസ്‌ജെൻഡർസിന്റെ നിയമനം; നടപടി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി

പൊലീസ് സേനയിൽ ട്രാൻസ്‌ജെൻഡർസിന് നിയമനം നൽകുമെന്ന തീരുമാനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. നിയമനം സംബന്ധിച്ച് ഇതുവരെ നടപടിക്രമങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് ട്രാൻസ്‌ജെൻഡേഴ്‌സ് ആരോപിച്ചു.

‘പൊലീസിലേക്ക് കുറച്ച് പേരെ എടുക്കാമെന്ന് പറഞ്ഞാൽ തന്നെ പ്രഖ്യാപനം മാത്രമേ ഉള്ളു. നല്ല കാര്യങ്ങൾ കമ്യൂണിറ്റിക്ക് വേണ്ടി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും അതിനൊപ്പം നിൽക്കാനും തയാറാണ്. പക്ഷേ ഇപ്പോഴും പലയിടത്ത് ചെല്ലുമ്പോഴും ഞങ്ങൾ വിവേചനം നേരിടുന്നുണ്ട്’ – ട്രാൻസ്‌ജെൻഡർ പ്രതിനിധി പറയുന്നു.

പൊലീസ് സേനയിൽ ട്രാൻസ്‌ജെൻഡർസിന് നിയമനം നൽകുമെന്ന തീരുമാനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. നിയമനം സംബന്ധിച്ച് ഇതുവരെ നടപടിക്രമങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് ട്രാൻസ്‌ജെൻഡേഴ്‌സ് ആരോപിച്ചു. ( no chance for transgenders in kerala police force )

‘പൊലീസിലേക്ക് കുറച്ച് പേരെ എടുക്കാമെന്ന് പറഞ്ഞാൽ തന്നെ പ്രഖ്യാപനം മാത്രമേ ഉള്ളു. നല്ല കാര്യങ്ങൾ കമ്യൂണിറ്റിക്ക് വേണ്ടി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും അതിനൊപ്പം നിൽക്കാനും തയാറാണ്. പക്ഷേ ഇപ്പോഴും പലയിടത്ത് ചെല്ലുമ്പോഴും ഞങ്ങൾ വിവേചനം നേരിടുന്നുണ്ട്’ – ട്രാൻസ്‌ജെൻഡർ പ്രതിനിധി പറയുന്നു.

നിയമനം സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തണമെന്നും കമ്യൂണിറ്റിക്ക് വേണ്ടി സ്വീകരിച്ച പദ്ധതികൾ പലതും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി പോകുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പോലും നേരിടേണ്ടി വരുന്നത് കടുത്ത വിവേചനമാണെന്നും സർക്കാർ സർവീസുകളിലും ട്രാൻസ്‌ജെൻഡേഴ്‌സിന് അവസരങ്ങൾ നൽകണം എന്നും ഇവർ ആവശ്യപ്പെടുന്നു.