കല്ലട ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയ യാത്രക്കാരൻ നൽകിയ പരാതിയിൽ ഗതാഗതമന്ത്രിയും ഡി.ജി.പിയും അടക്കമുള്ളവർ നടപടിയെടുത്തില്ലെന്ന് ആരോപണം. കാഞ്ഞിരപ്പള്ളി സ്വദേശി ജയ്മോനും കുടുംബത്തിനുമാണ് കഴിഞ്ഞ ജനുവരിയിൽ കല്ല ബസ് ജീവനക്കാരില്‍ നിന്നും മോശമനുഭവം ഉണ്ടായത്. ലഗേജിന് പ്രത്യേകം പണം നല്‍കാത്തതിനാലായിരുന്നു ബസ് ജീവനക്കാര്‍ ഭീഷണി മുഴക്കിയത്.
