നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികള്‍ നിയാസിനെയും റെജി മോനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ക്രൈം ബ്രാഞ്ച് അന്വേഷണസംഘം വിശദമായി മൊഴി രേഖപ്പെടുത്തിയതിനാല്‍ കസ്റ്റഡി കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ഇടുക്കി എസ്പിയായിരുന്ന കെ.ബി വേണുഗോപാലിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ഇന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.
സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഇന്നലെ അറസ്റ്റിലായ എ.എസ്.ഐ റെജി മോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരെ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം പീരുമേട് കോടതിയില്‍ ഹാജരാകും. കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, വ്യാജ തെളിവ് ചമയ്ക്കല്‍ എന്നിവയിലാകും കുറ്റപത്രം സമര്‍പ്പിക്കുക. ഇന്നലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ഇരുവരെയും തെളിവെടുപ്പിനെത്തിച്ച ശേഷം ഒടിഞ്ഞ വടിയും ലാത്തിയും കരുമുളക് സ്പ്രേയും അന്വേഷണ സംഘം തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു
റെജിമോനും നിയാസും നെടുങ്കണ്ടം സ്റ്റേഷനിലെ ചില രേഖകള്‍ തിരുത്തിയത് സംബന്ധിച്ചും അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചു.. എസ്.ഐ സാബുവിനെ ഇന്നലെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയല്‍ ക്രൈബ്രാഞ്ച് സംഘം അപേക്ഷ സമര്‍പ്പിച്ചു. ഇന്ന് അപേക്ഷ പരിഗണിച്ചേക്കും. അച്ചടക്ക നടപടി സ്വീകരിച്ച എസ്.പി വേണുഗോപാലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട സി.പി.ഐ ഇന്ന് നെടുങ്കണ്ടത്തേക്ക് പൊലീസ് സ്റ്റ്ഷേന്‍ മാര്‍ച്ച് സംഘടിപ്പിക്കും.