Kerala

കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവും കാണിച്ചിട്ടില്ല, എല്ലാം വിഹിതവും കൃത്യമായി നൽകുന്നു; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവും കാണിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങൾക്ക് എല്ലാം വിഹിതവും കൃത്യമായി നൽകുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മുൻകൂറായി പോലും കേരളത്തിന് ഫണ്ട് നൽകുന്നുണ്ട്. കേരളത്തിലെ ജനങ്ങളോട് കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള വിവേചനവും കാണിച്ചിട്ടില്ല. മറിച്ചുള്ള ആക്ഷേപങ്ങൾ രേഖകൾ നിരത്തി പൊളിക്കാൻ കഴിയുമെന്നും അവർ വ്യക്തമാക്കി.

സംസ്ഥാനങ്ങൾക്ക് കൃത്യ സമയത്ത് പണം നൽകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. അന്നയോജന വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്കായോ വിതരണത്തിനായോ ഒരു പൈസ പോലും സംസ്ഥാനം ചെലവാക്കേണ്ടി വരുന്നില്ല. തിരുവനന്തപുരം ജില്ലയ്ക്ക് ലഭിച്ച ആനുകൂല്യങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തു ധനമന്ത്രി.

ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത് അനുസരിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് ലഭിച്ച ആനുകൂല്യങ്ങൾ

ജലജീവൻ മിഷൻ – 2.25 ലക്ഷം വീടുകൾ

പി.എം. ആവാസ് ( ഗ്രാമീണ ) – 5408 വീടുകൾ

പി.എം. ആവാസ് ഗ്രാമീണ, അർബൻ – 24,000 വീടുകൾ

സ്വച്ഛതാ – 20000 ശുചിമുറി നിർമിച്ചത്

ആയുഷ്മാൻ ഭാരത് – 8 ലക്ഷം പേർ

ജൻ ഔഷധി- 76 കേന്ദ്രങ്ങൾ

ഉജ്ജ്വല – 63500 കണക്ഷൻ

അന്ന യോജന – സൗജന്യ റേഷൻ – 16 ലക്ഷം ഗുണഭോക്താക്കൾ

ജൻ ധൻ അക്കൗണ്ട് – 8.5 ലക്ഷം അക്കൗണ്ട്