നീലേശ്വരം സ്കൂളിലെ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷാ എഴുതിയ സംഭവത്തിൽ പൊലീസിനോട് കോടതി റിപ്പോർട്ട് തേടി. രണ്ട് അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നടപടി. പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദിന്റെയും, ഡെപ്യൂട്ടി ചീഫ് പി.കെ.ഫൈസലിന്റെയും മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് 23 ലേക്ക് മാറ്റി.
മുൻകൂർ ജാമ്യപേക്ഷ കോടതിയുടെ പരിഗണിക്കെത്തിയപ്പോൾ പൊലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. തുടർന്ന് സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതെ തുടർന്നാണ് പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഈ മാസം 23 ലേക്ക് മാറ്റിയത്. അന്ന് പൊലീസ് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി .
അതിനിടെ ഒളിവിൽ ഉള്ള മൂന്ന് പ്രതികൾക്കായ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കാനും അന്വേഷണസംഘം തീരുമാനിച്ചു. ഉന്നത ഉദ്യേഗസ്ഥരുടെ അനുമതി ലഭിച്ചാൽ ഉടൻ സർക്കുലർ പുറത്ത് ഇറക്കും. ഒളിവിൽ ഉള്ള സ്ക്കൂൾ പ്രിൻസിപ്പൽ കെ. റസിയ ഇതുവരെ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിട്ടില്ല.