നിഹാലിന്റെ ദാരുണ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആക്രമണക്കാരികളായ തിരുവുനായ്ക്കളെ കൊല്ലാൻ അനുമതി ആവശ്യപ്പെട്ടുള്ള സുപ്രീം കോടതിയിലെ കേസിൽ കമ്മീഷൻ കക്ഷിചേരും.
നിഹാലിന്റെ ദാരുണാന്ത്യത്തിന് പിന്നാലെ മുഴപ്പിലങ്ങാട് മേഖലയിൽ തെരുവുനായകളെ പിടികൂടി തുടങ്ങി. പടിയൂർ എബിസി കേന്ദ്രത്തിൽ നിന്നുള്ള സംഘത്തെയാണ് നിയോഗിച്ചത്. ദുരന്തത്തിന് പിന്നാലെയുള്ള പതിവ് നടപടികളുടെ ആവർത്തനം. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി വേണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. അനുമതി തേടി വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. മനുഷ്യനെ കടിച്ചു കീറുന്ന തെരുവ് നായ്ക്കളെ തൊട്ടാൽ കേസാണ്. എബിസി കേന്ദ്രങ്ങൾക്കെതിരായ ജനങ്ങളുടെ പ്രതിഷേധം തിരിച്ചടിയാവുന്നുവെന്നും പി പി ദിവ്യ പറഞ്ഞു.
നിഹാലിന്റെ ഭരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ കക്ഷി ചേരുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ.
തെരുവു നായ ശല്യ പ്രതിരോധ നടപടികളിൽ വീഴ്ച ആരോപിച്ച് വിവിധ സംഘടനകൾ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് മാർച്ചിൽ നേരിയ സംഘർഷം. ദിവസങ്ങൾക്കു മുൻപാണ് പാനൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസ്സുകാരനെ തെരുവുനായ കടിച്ചു കീറിയത്.