നാഗ്പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കാക്കാഴം മുസ്ലീം ജമാത്ത്പള്ളിയിൽ സംസ്‌കരിച്ചു. മരണകാരണം കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് എ എം ആരിഫ് എം പി വ്യക്തമാക്കി.
സ്വപ്നങ്ങൾ ബാക്കിയാക്കി നിദ മടങ്ങുമ്പോൾ അവസാനമായി ഒരു നോക്ക് കാണാൻ നാട് ഒന്നാകെയെത്തിയിരുന്നു. സഹപാഠികൾക്കും അധ്യാപകർക്കും അത്രമേൽ പ്രിയ്യപ്പെട്ടവളായിരുന്നു ഈ പത്തുവയസുകാരി.
നിതയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിശദാമ്ശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് സർക്കാർ പ്രതിനിധികൾ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ ഒളിപിക് അസോസിയേഷൻ ദേശീയ സൈക്കിൾ ഫെഡറഷനോട് റിപ്പോർട്ട് ആവശ്യപ്പെടും.