തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. എൽ.ഡി.എഫ് അതിയന്നൂർ മേഖലാ കമ്മിറ്റി ഓഫീസ് ആണ് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചത്. പതിനഞ്ചോളം കസേരകള്‍ കത്തിനശിച്ചു. ബി.ജെ.പി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എൽ.ഡി.എഫ് ആരോപിച്ചു.
Related News
സംസ്ഥാനത്ത് വീണ്ടും സവാളക്ക് വില കൂടി
സംസ്ഥാനത്ത് സവാളക്ക് വീണ്ടും വില കൂടി. കോഴിക്കോട് മൊത്ത വിപണിയില്‍ കിലോക്ക് 150 രൂപയാണ് വില. കഴിഞ്ഞ ദിവസം 110 രൂപ വരെയായി കുറഞ്ഞിരുന്നു. കേരളത്തിലേക്കുള്ള സവാള വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണം. വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനം. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയിൽ ലാഭം കൊയ്യുന്നത് ഇടനിലക്കാര്‍ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല. അതേസമയം ഉള്ളിവില നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാകണമെന്ന് അനൂബ് ജേക്കബ് പറഞ്ഞു.
‘അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്’; സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം
സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന അവധി. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സർക്കാർ നിലപാട്. 5 വർഷത്തിന് ശേഷം ജോലിയിൽ ഹാജരായില്ലെങ്കിൽ പിരിച്ചുവിടും.(no long leave for government officers) സർക്കാർ ജീവനക്കാരും അർധ സർക്കാർ ജീവനക്കാരും ശൂന്യവേദന അവധി എടുക്കുന്നതിൽ നിന്നാണ് സർക്കാർ വിലക്കിയത്. സർക്കാർ നടത്തിയ പരിശോധനയിൽ സർവിസിൽ കയറിയ ശേഷം ജീവനക്കാർ […]
കേന്ദ്രമന്ത്രിക്കും ബി.ജെ.പി എം.പിക്കും പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്
വിവാദ പ്രസ്താവനകളെ തുടര്‍ന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും ബി.ജെ.പി നേതാവും എം.പിയുമായ പർവേഷ് വർമയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി. അനുരാഗ് താക്കൂറിന് 72 മണിക്കൂറും പര്‍വേഷ് വര്‍മക്ക് 96 മണിക്കൂറുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. നിർണായക ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ബി.ജെ.പി തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 70 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. ഫെബ്രുവരി 11 നാണ് വോട്ടെണ്ണൽ. ഇരുവരെയും ബി.ജെ.പിയുടെ സ്റ്റാർ കാമ്പെയ്നർമാരുടെ […]