നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യക്ക് കാരണം കുടുബവഴക്ക് എന്ന് ഉറപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്.ആത്മഹത്യക്ക് മുന്‍പുളള ഇരുവരുടെയും കൂടുതല്‍ കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തു.
കുടുംബ വഴക്കിനെ തുടര്‍ന്നുളള കടുത്ത മനോവിഷമവും, വീട് ജപ്തിചെയ്യുന്നതിന്‍റെ സാബത്തിക പ്രാരാബ്ദവുമാണ് നെയ്യാറ്റിന്‍ക്കരയിലെ ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈരളി ന്യൂസിന്
കുടുംബ വഴക്കിനെ തുടര്‍ന്നുളള കടുത്ത മനോവിഷമവും, വീട് ജപ്തിചെയ്യുന്നതിന്‍റെ സാബത്തിക പ്രാരാബ്ദവുമാണ് നെയ്യാറ്റിന്‍ക്കരയിലെ ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കടം കയറിയ വീട് വില്‍ക്കുന്നതിനുളള എല്ലാ ശ്രമങ്ങളും ഭര്‍ത്തൃമാതാവായ കൃഷ്ണമ്മ തടഞ്ഞു എന്ന് ആരോപിക്കുന്ന മറ്റൊരു എഴുത്തും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നോട്ട് ബുക്കില്‍ എഴുതിയ നിലയില്‍ കണ്ടെത്തിയ കുറിപ്പുകള്‍ കസ്റ്റഡിയില്‍ എടുത്തു.
ഭര്‍ത്തൃമാതാവായ കൃഷ്ണമ്മക്ക് വീട് വിറ്റ് കടംവീട്ടാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല.പകരം പൂജകള്‍ നടത്തുന്നതിനാണ് താല്‍പര്യം ഉണ്ടായിരുന്നത്.
ഭര്‍ത്തൃമാതാവായ കൃഷ്ണമ്മ, അനുജത്തി ശാന്തി എന്നീവര്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു.
ആത്മഹത്യ ചെയ്ത ലേഖ, വൈഷ്ണവി എന്നീവരുടെ ആത്മഹത്യ കുറിപ്പിലെ ആരോപണങ്ങള്‍ പ്രതികള്‍ സമ്മതിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആത്മഹത്യയുടെ മറ്റ് വിശദാശംങ്ങള്‍ അറിയുന്നതിനായി അയല്‍വാസികളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴിയെടുപ്പ് തുടരുകയാണ്