ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ മലയാളി യുവതിയെ കാണാതായി. കൊടുങ്ങല്ലൂര്‍ കരിപ്പാങ്കുളം സ്വദേശി അന്‍സിയെ കാണാനില്ലെന്ന് റെഡ്ക്രോസ് അറിയിച്ചു. ഭീകരാക്രമണം നടക്കുമ്പോള്‍ ഇവര്‍ പള്ളിയിലുണ്ടായിരുന്നതായാണ് സൂചന.
Related News
ലക്ഷ്യമിട്ടത് മൻസൂറിന്റെ സഹോദരനെയെന്ന് പ്രതിയുടെ മൊഴി; ഇന്ന് സമാധാന യോഗം
പാനൂര്‍ കൊലപാതകത്തില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരന് മുഹ്സിനെയെന്ന് കസ്റ്റഡിയിലുളള പ്രതിയുടെ മൊഴി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും കസ്റ്റഡിയിലുളള ഷിനോസ്. കൊലയാളി സംഘത്തിലുളള പത്തോളം പേരെ തിരിച്ചറിഞ്ഞതായി സൂചന. കൊലപാതകത്തിന് പിന്നാലെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലാ കലക്ടർ വിളിച്ച സമാധാന യോഗം ഇന്ന് ചേരും. കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ 149ആം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്റും പ്രാദേശിക ലീഗ് നേതാവുമായ മുഹ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നാണ് കസ്റ്റഡിയിലുളള സിപിഎം […]
ബുര്‍ഖ നിരോധനം; എം.ഇ.എസിനെതിരെ സമസ്ത രംഗത്ത്
കോളേജുകളില്‍ ഇനി മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ വേണ്ടെന്ന എം.ഇ.എസ് സര്‍ക്കുലറിനെതിരെ സമസ്ത രംഗത്ത് വന്നിരിക്കുന്നു. മതപരമായ കാര്യങ്ങളില്‍ എം.ഇ.എസ് ഇടപെടേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ബുര്‍ഖ വിശ്വാസത്തിന്റെ ഭാഗമാണെന്നും അത് നിരോധിക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോളേജുകളില്‍ ഇനി മുഖം മറച്ചുള്ള വേഷം വേണ്ടെന്ന് എം.ഇ.എസ് എന്നാല്‍ ബുര്‍ഖ ധരിക്കുന്നതില്‍ സമുദായത്തിനകത്ത് വ്യത്യസ്ത അഭിപ്രായമുണ്ടെന്നും മാനേജ്മെന്റ് നിർദ്ദേശിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും എം.ഇ.എസ് […]
1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി 679
സംസ്ഥാനത്ത 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തില്‍ ഏറ്റവും അധികം പോസ്റ്റീവായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്. 4 മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ(72) , കാസർകോട് […]