India Kerala

ആടിയും പാടിയും പുതുവത്സരത്തെ വരവേറ്റ് മലയാളികൾ

ആടിയും പാടിയും പുതുവത്സരത്തെ വരവേറ്റ് മലയാളികൾ. ഫോർട്ട് കൊച്ചിയിൽ നടന്ന പുതുവത്സര ആഘോഷത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്.

ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷത്തിൽ പങ്കെടുക്കാൻ ഒരു ലക്ഷത്തോളം പേരാണ് പരേഡ് ഗ്രൗണ്ടിലെത്തിയത്. ഇത്തവണ പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നിർമ്മിച്ച പപ്പാഞ്ഞിയെ കത്തിച്ചാണ് കൊച്ചി പുതുവത്സരത്തെ വരവേറ്റത്.

തിരുവനന്തപുരത്ത് കോവളവും ശംഖുമുഖവും കേന്ദ്രീകരിച്ചാണ് പ്രധാനമായും പുതുവത്സരാഘോഷങ്ങള്‍ നടന്നത്. വിദേശികളടക്കം നൂറുകണക്കിന് പേര്‍ വീക്ഷിക്കാനെത്തി. കലാ സാംസ്കാരിക പരിപാടികളും പുതുവര്‍ഷത്തിന് മാറ്റുകൂട്ടി. കോഴിക്കോട് ബീച്ചിലും സരോവരം പാർക്കിലും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്.