Kerala

ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മാണത്തിന് പുതിയ ടെണ്ടർ ക്ഷണിച്ചു

ബ്രഹ്മപുരത്ത് ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമാണത്തിന് പുതിയ ടെണ്ടർ ക്ഷണിച്ച കൊച്ചി കോർപറേഷൻ. നിലവിൽ ബ്രഹ്മപുരത്ത് പ്ലാന്റ് പ്രവർത്തിക്കുന്നില്ല. കുടുംബശ്രീ തൊഴിലാളികളെ ഉപയോഗിച്ച് സാധാരണ രീതിയിലുള്ള സംസ്കരണ പരിപാടികൾ നടത്തുകയാണ്. മുൻ ടെണ്ടർ നൽകിയ സ്റ്റാർ ഏജൻസി എന്ന സ്ഥാപനത്തിന്റെ ടെൻഡർ കാലാവധി അവസാനിച്ചിരുന്നു. അവരുടെ കരാർ നീട്ടി നൽകേണ്ടതില്ല എന്ന് കൊച്ചി കോർപറേഷൻ തീരുമാനിച്ചിരുന്നു.

ജൈവ മാലിന്യ സംസ്കരണം നടന്നിരുന്നുവെങ്കിലും സ്റ്റാർ ഏജൻസിക്ക് എതിരെ ഉയർന്നു വന്ന ആരോപണങ്ങൾ കോർപറേഷൻ കണക്കിലെടുത്തു. തുടർന്നാണ് കഴിഞ്ഞ കൌൺസിൽ യോഗത്തിൽ പുതിയ ടെണ്ടർ പുതുതായി ക്ഷണിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. 48.56 കോടി രൂപ ചെലവ് വരുന്ന ഒരു ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കാനാണ് തീരുമാനം. ഒരു വർഷത്തിനുള്ളിൽ പദ്ധതിയുടെ ആദ്യ ഘട്ട പൂർത്തിയാക്കണം എന്ന് നിബന്ധന ടെണ്ടർ നോട്ടീസിലുണ്ട്. കഴിഞ്ഞ ദിവസം ക്ഷണിച്ച ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപെടുന്ന വ്യക്തിക്ക് പ്ലാന്റ് നിർമിക്കാനുള്ള അവകാശം നൽകും. ടെണ്ടറിൽ പ്ലാൻ്റ് അഞ്ച് വർഷം പ്രവർത്തിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.