വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും. വിഴിഞ്ഞത്ത് എത്തുന്ന മൂന്നാമത്തെ ചരക്കു കപ്പലാണ് ഷെൻഹുവ-24.
പുറംകടലിൽ നങ്കൂരമിട്ട കപ്പൽ രാവിലെയോടെ ബെർത്തിലേക്ക് അടുപ്പിക്കും. നവംബർ 10നാണ് ചൈനയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ആവശ്യമായ 6 യാർഡ് ക്രെയിനുകളുമായി ഷെൻഹുവ-24 യാത്ര തിരിച്ചത്. അടുത്തമാസം 15ഓടെ നാലാമത്തെ കപ്പൽ തീരത്ത് എത്തും. 32 ക്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ തുറമുഖത്തിന് ആവശ്യം വരുന്നത്.
Related News
എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പൊലീസ്; നിർദേശം ലംഘിച്ചവർക്കെതിരെ നടപടി
കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പൊലീസ്. സിറ്റി, റൂറൽ ലിമിറ്റുകളിൽ പൊലീസ് പരിശോധന കർശനമാക്കി. നിർദേശം ലംഘിച്ച വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ ബസുകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ നടപടി സ്വീകരിച്ചു. വരുന്ന ഏഴ് ദിവസവും നിയന്ത്രണം കർശനമായി തുടരുമെന്ന് ജില്ലാ ഭരണകൂടവും പൊലീസും വ്യക്തമാക്കി. ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ശതമാനമായി ഉയർന്നതോടെയാണ് ജില്ലാ ഭരണകൂടവും, പൊലീസും നിയന്ത്രണം ശക്തമാക്കിയത്. രാവിലെ മുതൽ നഗരമേഖലകളിലും, റൂറൽ ലിമിറ്റിലും പരിശോധന കർശനമാണ്. യാത്രക്കാരെ […]
നീലേശ്വരം സ്കൂളിലെ ആൾമാറാട്ടം; പൊലീസിനോട് കോടതി റിപ്പോർട്ട് തേടി
നീലേശ്വരം സ്കൂളിലെ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷാ എഴുതിയ സംഭവത്തിൽ പൊലീസിനോട് കോടതി റിപ്പോർട്ട് തേടി. രണ്ട് അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നടപടി. പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദിന്റെയും, ഡെപ്യൂട്ടി ചീഫ് പി.കെ.ഫൈസലിന്റെയും മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് 23 ലേക്ക് മാറ്റി. മുൻകൂർ ജാമ്യപേക്ഷ കോടതിയുടെ പരിഗണിക്കെത്തിയപ്പോൾ പൊലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. തുടർന്ന് സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതെ തുടർന്നാണ് പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഈ മാസം 23 […]
“പശ്ചിമ ബംഗാളിൽ കോൺഗ്രസ് സഖ്യം അത്ഭുതം കാഴ്ചവെക്കും”: ബി.കെ ഹരിപ്രസാദ്
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കും എതിരായി ജനവികാരമുണ്ടെന്ന് പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തമുള്ള കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദ്. സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ജനങ്ങൾ ഇടത് – കോൺഗ്രസ് – ഐ.എസ്.എഫ് സഖ്യത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമല്ലെന്ന ആരോപണം നാഗ്പൂർ യൂണിവേഴ്സിറ്റിയുടെ ഉത്പന്നമാണെന്നും ഹരിപ്രസാദ് പറഞ്ഞു. രാഹുൽ ഗാന്ധി ആദ്യമായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ എത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം. ബി.ജെ.പി അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ തൃണമൂൽ കോൺഗ്രസുമായും […]