കടമ്പൂര്‍,മട്ടന്നൂര്‍സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ അഞ്ച് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുളളത്
കണ്ണൂര്‍ ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കടമ്പൂര്‍,മട്ടന്നൂര്‍സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ അഞ്ച് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുളളത്. ഇതിനിടെ ഹോട്ട് സ്പോട്ടുകള്‍ഒഴികെയുളള പ്രദേശങ്ങളില്‍കലക്ടര്‍ നിരവധി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബായില്‍ നിന്നെത്തിയ കടമ്പൂര്‍ സ്വദേശിക്കും ചെന്നൈയില്‍ നിന്നെത്തിയ മട്ടന്നൂര്‍സ്വദേശിക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 12ാം തിയ്യതി ദുബായില്‍നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ കടമ്പൂര്‍സ്വദേശി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മെയ് ആറിനാണ് മട്ടന്നൂര്‍സ്വദേശി ചെന്നൈയില്‍നിന്നും നാട്ടിലെത്തിയത്.
ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 121 ആയി. ഇതില്‍116 പേരും രോഗ വിമുക്തി നേടിയിട്ടുണ്ട്. 2847 പേരാണ് ജില്ലയില്‍ഇനി ആകെ നിരീക്ഷണത്തിലുളളത്. 61 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. ഇതിനിടെ കതിരൂര്‍, പാട്യം,കേളകം എന്നീ മൂന്ന് ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുളള പ്രദേശങ്ങളില്‍മെയ് 17 വരെ കലക്ടര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. അനുമതിയുണ്ട്. അഞ്ചില്‍കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന വ്യവസായ ശാലകള്‍ ജില്ല കലക്ടറുടെ പ്രത്യേക അനുവാദത്തോടെ തുറന്ന് പ്രവര്‍ത്തിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.