തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി റോഡരികിലെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽശാല ഊറ്റുകുഴി സദനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസത്തോളം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റേതാണ് മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Related News
മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും; ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിന് ചുമതല
മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറും. എസിപി ബി ജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അതേസമയം മോഡലുകൾ സഞ്ചരിച്ച കാർ പിന്തുടർന്ന സൈജു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ ഹോട്ടലുടമ റോയ് വയലാറ്റിന്റെ മൊഴിയുടെ വിശദാംശങ്ങൾ 24 ന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് ഡി ജെ പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്തെന്ന് ഹോട്ടലുടമയുടെ മൊഴയിൽ പറയുന്നു. […]
രാമ ക്ഷേത്രപ്രതിഷ്ഠാ ചടങ്ങ്; സമാജ് വാദി പാർട്ടിക്കും BSPക്കും ക്ഷണം; അഖിലേഷ് യാദവിനെയും മായാവതിയെയും ക്ഷണിച്ചതായി VHP
അയോധ്യ രാമ ക്ഷേത്രപ്രതിഷ്ഠ ചടങ്ങിന് സമാജ് വാദി പാർട്ടിക്കും ബിഎസ്പി ക്കും ക്ഷണം. അഖിലേഷ് യാദവിനെയും മായാവതിയെയും ക്ഷണിച്ചതായി വിഎച്ച്പി. രാമന്റെ പേരിൽ പ്രതിപക്ഷ പാർട്ടികളെ ബിജെപി അപമാനിക്കുകയാണെന്ന് ആരോപിച്ചതിനു പിന്നാലെയാണ് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് പ്രാണപ്രതിഷ്ഠാ ചടങ്ങിയിലേക്കുള്ള ക്ഷണം ലഭിച്ചത്. ഉത്തർപ്രദേശ് ബിജെപിയുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് ചടങ്ങിലേക്കുള്ള ക്ഷണം സമാജ് വാദി പാർട്ടി അധ്യക്ഷന്‍ നൽകിയത്. കർസേവകർക്കെതിരെ വെടിവെച്ച സമാജിവാദി പാർട്ടിയെ ക്ഷണിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു യുപി ബിജെപിയുടേത്. ചടങ്ങിൽ പങ്കെടുക്കുമോ […]
കൊല്‍ക്കത്ത കമ്മീഷണറുടെ ഓഫീസ് റെയ്ഡ് അഞ്ച് സി.ബി.ഐ ഉദ്യോസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു
കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍ തീര്‍ത്ത് സിബിഐയും പൊലീസും നേര്‍ക്കുനേര്‍. കൊല്‍ക്കത്ത കമ്മീഷണറുടെ ഓഫീസ് റെയ്ഡ് ചെയ്യാനെത്തിയ അഞ്ച് സി.ബി.ഐ ഉദ്യോസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള റെയ്ഡിനായാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കമ്മീഷണറുടെ ഓഫീസിലെത്തിയത്. ചിട്ടി തട്ടിപ്പ് കേസിൽ പ്രതിയായ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുക്കാനായിരുന്നു സിബിഐ സംഘം എത്തിയത്. സി.ബി.ഐ ഡെപ്യൂട്ടി ഡയറക്ടറേയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളിലെ അന്വേഷണം […]