India Kerala

മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളം കളി ഈ മാസം 31-ന്

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളം കളി ഈ മാസം 31-ന് പുന്നമടക്കായലിൽ അരങ്ങേറും. ചെറിയ ഇടവേളക്കു ശേഷം നെഹ്റു ട്രോഫി വള്ളം കളിക്കായുള്ള തീവ്ര പരിശീലനത്തിലാണ് കുട്ടനാട്ടിലെ ക്ലബ്ബുകൾ. പുന്നമടക്കായലിൽ വീണ്ടും ആർപ്പു വിളികൾ ഉയർന്നു കഴിഞ്ഞു. ഓളപ്പരപ്പിലെ വെള്ളിക്കപ്പ് സ്വന്തമാക്കാൻ കൈമെയ് മറന്നുള്ള പരിശീലനത്തിലാണ് ഓരോ ക്ലബ്ബുകളും.

ആഗസ്റ്റ് മാസം പത്താം തിയതി നടത്താൻ നിശചയിച്ചിരുന്ന വള്ളം കളി മാറ്റിവെച്ചത് നിരാശയുണ്ടാക്കിയെങ്കിലും ഒട്ടും ആവേശം കുറഞ്ഞിട്ടില്ലെന്നാണ് തുഴക്കാർ പറയുന്നത്. എന്നാൽ വള്ളം കളി മാറ്റി വെച്ചതു മൂലം ഇരട്ടി സാമ്പത്തിക ചിലവാണ് ക്ലബ്ബുകൾക്ക് ഉണ്ടായത്. മത്സരം മാറ്റിവെച്ചതോടെ അന്യസംസ്ഥാനത്തു നിന്നും കൊണ്ടുവന്ന തുഴച്ചിൽ കാർക്കെല്ലാം മുഴുവൻ പണം നൽകി തിരിച്ചയക്കേണ്ടി വന്നു.