India Kerala

ഓൺലൈൻ ക്ലാസ്സുകളിൽ ഭാഷ പഠനം അവഗണിക്കുന്നെവെന്ന് ഭാഷാധ്യാപകർ

സംസ്ഥാനത്തെ ഓൺലൈൻ ക്ലാസ്സുകളിൽ ഭാഷ പഠനം അവഗണിക്കുന്നെവെന്ന് ഭാഷാധ്യാപകർ. അറബിക്, ഉറുദു, സംസ്കൃതം വിഷയങ്ങളാണ് ഓൺലൈൻ ക്ലാസുകളിൽ ഉൾപ്പെടുത്താത്തത്. വിഷയത്തിൽ പ്രതിഷേധവുമായി അധ്യാപക കൂട്ടായ്മ. സംസ്ഥാനത്ത്‌ വിക്ടേർസ്‌ ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും ഭാഷാപഠനം ഉൾപ്പെടുത്തിയിട്ടില്ലെന്നും അധ്യാപകർ പറയുന്നു. നീണ്ട പരിശ്രമങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ അരമണിക്കൂർ മാത്രമാണ് ക്ലാസ് സംഘടിപ്പിച്ചത്.

അതും പത്താം ക്ലാസ്സിലേക്ക് മാത്രമായിട്ടായിരുന്നുവെന്നും അധ്യാപകർ പറയുന്നു. ഒന്ന് മുതൽ 12ാം തരം വരെയുള്ള ക്ലാസുകളിലായി പത്ത് ലക്ഷത്തോളം കുട്ടികൾ അറബി പടിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് കൂടാതെ ലക്ഷക്കണക്കിന് കുട്ടികൾ ഉർദുവും സംസ്കൃതവും പഠിക്കുന്നവരുണ്ട്‌. ഏതാനും വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന മറ്റുഭാഷപഠനം ഉൾപ്പെടുത്തിയപ്പോഴാണ് കൂടുതൽ കുട്ടികൾ പഠിക്കുന്ന ഭാഷയോട് ഈ അവഗണനയെന്നും അധ്യാപകർ പറഞ്ഞു.