നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ രാജ്കുമാറിന് മര്‍ദ്ദനമേറ്റത് ജയിലില്‍ നിന്നല്ലെന്ന് റിപ്പോര്‍ട്ട്. ജയില്‍ മേധാവി ഋഷിരാജ് സംഗിന്റെ നിര്‍ദേശ പ്രകാരം ഡി.ഐ.ജി സാം തങ്കയ്യനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഉടന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും.
Related News
വെല്ലുവിളികള്‍ നിറഞ്ഞ മണ്ഡല- മകരവിളക്ക് കാലമാണ് പൂര്‍ത്തിയാകുന്നതെന്ന് കടകംപള്ളി
വെല്ലുവിളികള്‍ നിറഞ്ഞ മണ്ഡല- മകരവിളക്ക് കാലമാണ് പൂര്‍ത്തിയാകുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. രാജ്യം ഭരിക്കുന്ന പാർട്ടി ശബരിമലയിൽ ആളുകൾ വരരുതെന്ന് ക്യാമ്പയിൻ നടത്തി. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമായിരുന്നു ഇത്. നട വരുമാനത്തിലുണ്ടായ കുറവ് ഭക്തര്‍ തന്നെ നികത്തുമെന്നും കടകംപള്ളി പറഞ്ഞു . മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനത്തെത്തിയതായിരുന്നു മന്ത്രി.
രാജ്യത്ത് ഇന്ധന വില കുറഞ്ഞു
രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 14 പൈസയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.35 രൂപയായി. ഡീസലിന് 93.45 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്. ഡൽഹിയിൽ പെട്രോളിന് 101.19 രൂപയാണ്. ഡീസലിന് 88.62 രൂപയും. മുംബൈയിൽ പെട്രോളിന് 107.26 ഉം ഡീസലിന് 96.19 രൂപയുമാണ്.
കൈക്കൂലി കേസ്; ഇഡി അറസ്റ്റു ചെയ്ത തമിഴ് നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി
കൈക്കൂലി കേസിൽ ഇഡി അറസ്റ്റു ചെയ്ത തമിഴ് നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി. ജനുവരി 31 വരെയാണ് കാലാവധി നീട്ടിയത്. സെന്തിലിൻ്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. പതിനേഴാം തവണയാണ് സെന്തിലിൻ്റെ കസ്റ്റഡി നീട്ടുന്നത്. അറസ്റ്റിനെതിരെ സെന്തിൽ നൽകിയ ഹർജി തള്ളണമെന്ന് ഇഡി ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യാനായി ഇഡി തയ്യാറാക്കിയ രേഖകൾ വ്യാജമാണെന്നും രേഖകൾ കൃത്യമായി നൽകിയില്ലെന്നും കാണിച്ച് കഴിഞ്ഞ ദിവസം സെന്തിൽ കോടതിയെ സമീപിച്ചിരുന്നു. ഈ […]