India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐ സാബുവിന് ജാമ്യം

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിന് ജാമ്യം. ഹൈകോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ മര്‍ദിച്ചെന്ന് രാജ്കുമാര്‍ പറഞ്ഞിട്ടില്ലെന്നും മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തിന് കാരണമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി.

നിലവിലെ കേസിനെ സംരക്ഷിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം എന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തില്‍ ചില കണ്ണികള്‍ വിട്ടു പോയതായി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ പേരില്‍ പ്രതിയുടെ കസ്റ്റഡി അനന്തമായി നീട്ടികൊണ്ടുപോകാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.