നെടുങ്കണ്ടം പൊലീസ് കസ്റ്റഡി മരണത്തില്‍ വകുപ്പ് തല അന്വേഷണം ഗൗരവത്തിൽ മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്കപ്പിക്കനകത്ത് തല്ലുകയും തല്ലി കൊല്ലുകയും ചെയ്യാൻ അനുവദിക്കില്ല. സംഭവത്തില്‍ നാട്ടുകാരെ പ്രതികളാക്കി കുറ്റക്കാരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് വി.ഡി സതീശന്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/07/NIYAMA-SABHA.jpg?resize=1200%2C642&ssl=1)