നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി.അനിൽ കുമാറിനെ തിരൂർ ജയിലിലേക്കു സ്ഥലംമാറ്റി. ജയിൽ ഡി.ഐ.ജി സാം തങ്കയ്യന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില് ജയില് മേധാവിയുടെതാണ് നടപടി.
Related News
പെരിയ ഇരട്ടക്കൊലക്കേസ് : റിമാൻഡ് പ്രതികളെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
പെരിയ ഇരട്ട കൊലപാതകക്കേസിൽ റിമാൻഡ് പ്രതികളെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. കണ്ണൂർ സെൻട്രൽ ജയിലിലെത്തി അന്വേഷണസംഘ തലവൻ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുക. റിമാൻഡിലുള്ള 11 പേരെയും സംഘം ചോദ്യം ചെയ്യും.പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം എറണാകുളം സിബിഐ കോടതി അനുമതി നൽകിയിരുന്നു. മുഴുവൻ പ്രതികളേയും ചോദ്യം ചെയ്യുന്നതിനാൽ കൂടുതൽ ദിവസമെടുത്താവും സിബിഐ ചോദ്യം ചെയ്യൽ പൂർത്തിയാക്കുക.
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
കഴിഞ്ഞ അധ്യയന വര്ഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിർണ്ണയവും. ഗ്രെയ്സ് മാർക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാൽ മൂല്യനിർണ്ണയം ഉദാരമാക്കിയതുകൊണ്ട് വിജയശതമാനം ഉയരാനാണ് സാധ്യത. കഴിഞ്ഞ വർഷമായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ വിജയശതമാനം. 98.82ശതമാനം വിദ്യാർത്ഥികളും കഴിഞ്ഞ അധ്യയന വര്ഷത്തില് വിജയിച്ചിരുന്നു. സർക്കാരിന്റെ വിവിധ വെബ്സൈറ്റിലും കൈറ്റ് വിക്ടേഴ്സിന്റെ ആപ്പിലും ഫലം ലഭ്യമാകും. പരീക്ഷാഫലം അറിയാനുള്ള […]
ഇടുക്കിയിൽ വിരുന്നെത്തിയ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചു
ഇടുക്കിയിൽ അപ്രതീക്ഷിതമായി വിരുന്നെത്തിയ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചു. ഒരു മാസം നീണ്ടുനിന്ന കുറിഞ്ഞി വസന്തം ആസ്വദിക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ശാന്തൻപാറ കള്ളിപ്പാറയിലേക്ക് എത്തിയത്. കുറിഞ്ഞിപ്പൂക്കൾ വാടിയതറിയാതെ കള്ളിപ്പാറയിലേക്ക് ഇപ്പോഴും എത്തുന്നത് നൂറുകണക്കിന് ആളുകളാണ്. ഒക്ടോബർ ആദ്യം മുതലാണ് കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്തത്. ഏഴാം തീയതി മുതൽ സന്ദർശകരും മല കയറി തുടങ്ങി. 22 ദിവസം കൊണ്ട് 15 ലക്ഷം ആളുകൾ എത്തിയെന്നാണ് ഏകദേശം കണക്ക്. ശാന്തൻപാറ പഞ്ചായത്ത്, പ്രവേശന ഫീസ് ഏർപ്പെടുത്തിയതിന് ശേഷം 12 ലക്ഷം രൂപ […]