ചിത്തിരയാട്ട സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വധശ്രമവും ഗൂഢാലോചനയും ഉൾപ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
Related News
രാഹുൽ ഗാന്ധിയെ പോരാളിയെന്നു വിശേഷിപ്പിച്ച് ശിവസേന മുഖപത്രം
കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയെ പോരാളിയെന്നു വിശേഷിപ്പിച്ച് ശിവസേന മുഖപത്രം ‘സാമ്ന’. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റാകുന്നത് ശുഭസൂചകമാണെന്നും വ്യാഴാഴ്ച പുറത്തിറങ്ങിയ സാമ്നയിലെ മുഖപ്രസംഗം പറഞ്ഞു. “ഡൽഹിയിലെ ഭരണകർത്താക്കൾ രാഹുൽ ഗാന്ധിയെ ഭയക്കുന്നു. അത് കൊണ്ടാണ് അവർ ഗാന്ധി കുടുംബത്തിനെതിരെ നിരന്തരം പ്രസ്താവനകളിറക്കുന്നത് “- മുഖപ്രസംഗം പറയുന്നു. “ഒരാൾ മാത്രം തനിക്കെതിരെ നിന്നാലും ഏകാധിപതി ഭയക്കും. ആ ഒറ്റപ്പെട്ട പോരാളി സത്യസന്ധനായാൽ ആ ഭയം നൂറിരട്ടിയാകും.ഇത് പോലെയാണ് ഡൽഹിയിലെ ഭരണകർത്താക്കളുടെ രാഹുൽ ഗാന്ധി ഭയം. […]
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ ശ്രീറാമിന് സസ്പെന്ഷന്
ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ നിലവില്‍ ശ്രീറാം വെങ്കിട്ടരാമന് റിമാന്‍ഡിലാണ്. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടിരിക്കുന്നത്. കൊലപാതക കേസില്‍ ഉള്‍പ്പെട്ട് കേരളത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് അറസ്റ്റിലാകുന്നത് ആദ്യമാണെന്നാണ് വിവരം. നിലവില്‍ സര്‍വെ ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്. മാധ്യമപ്രവര്‍ത്തകനെ വാഹമിടിച്ചു കൊന്ന കേസില്‍ ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ വേഗത്തില്‍ […]
ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പ്; ഹൈക്കോടതി
ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി.വിനു, എസ്.വിഷ്ണു, പൂജ മേനോൻ എന്നിവരെ നിയമിച്ചു. ഖരമാലിന്യ സംസ്കരണത്തിനായി തങ്ങളുടെ ജില്ലകളിലെ സൗകര്യങ്ങൾ, അവയുടെ പ്രവർത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് കളക്ടർമാർ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ചട്ടം നടപ്പാക്കി കളക്ടർമാർ നൽകുന്ന തൽസ്ഥിതി റിപ്പോർട്ട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വഴി ഹൈക്കോടതി പരിശോധിക്കും. പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്ന സ്ഥലങ്ങളിലെ ജലസാംപിൾ എടുത്ത് മലിനീകരണ നിയന്ത്രണ […]