Kerala

കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് നേവി ഉദ്യോഗസ്ഥന്‍ മരിച്ചു

കൊച്ചിയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. നേവി ഉദ്യോഗസ്ഥനായ തിരുനെല്‍വേലി സ്വദേശി പി. ബാലസുബ്രഹ്‌മണ്യനാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ മാഞ്ഞൂരാന്‍ എന്ന് പേരുള്ള ബസ് ആണ് ഇദ്ദേഹത്തെ ഇടിച്ചത്. ഫോര്‍ട്ടുകൊച്ചി കെ ബി ജേക്കബ് റോഡില്‍ ആയിരുന്നു അപകടം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ബാലസുബ്രഹ്‌മണ്യന്‍. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ ഓടിരക്ഷപെട്ടു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.