നവോത്ഥാന സംസ്കൃതിയുടെ ‘നവോത്ഥാന ശ്രേഷ്ഠ’ പുരസ്കാരം വി എസ് രശ്മിക്ക്. കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്ബരയ്ക്കാണ് പുരസ്കാരം. ചാത്തന്നൂരില്‍ നടന്ന കാവ്യസംഗമത്തില് കവി കുരീപ്പുഴ ശ്രീകുമാറാണ് പുരസ്കാരം സമ്മാനിച്ചത്. കലാകൗമുദിയില്‍ സബ് എഡിറ്ററായ രശ്മി തൃശൂര്‍ കുന്നംകുളം വെളളറക്കാട് വിളമ്ബത്ത് വീട്ടില്‍ ശങ്കരന് കുട്ടിയുടെയും വത്സലയുടെയും മകളാണ്.
Related News
ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി, ആ നിലപാടാണ് പി ജയരാജന്റേതും; എം വി ജയരാജൻ
അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയതിൽ പ്രതികരണവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പാർട്ടി നിലപാടാണ് പി ജയരാജന്റേത്. ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി. ആ നിലപാട് തന്നെയാണ് പി ജയരാജന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പി ജയരാജനെ മാത്രം പുകഴ്ത്തുകയും മറ്റുള്ള നേതാക്കളെ ഇകഴ്ത്തുകയും ചെയ്യുന്നതിനെതിരെയാണ് എം വി ജയരാജന്റെ പ്രതികരണം.പി ജയരാജന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത ലഭിക്കാൻ വേണ്ടിയാണ്. ഇരുവരെയും പി ജയരാജൻ തളളി പറഞ്ഞതാണെന്നും […]
ഇന്ന് മഹാനവമി; ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്
ഇന്ന് മഹാനവമി. പുസ്തക പൂജയ്ക്കും ആയുധ പൂജയ്ക്കുമായി ക്ഷേത്രങ്ങളില്‍ വലിയ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നാളെയാണ് വിജയദശമി. ദുര്‍ഗാഷ്ടമി ദിനമായ ഇന്നലെ ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം പുസ്തകങ്ങളും ആയുധങ്ങളും പൂജവെച്ച് നവരാത്രി ആഘോഷത്തിലാണ്. ദുര്‍ഗാഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയുമാണ് ആരാധിക്കുന്നത്. ദുര്‍ഗാദേവി തിലോത്തമയുടെ രൂപം ധരിച്ച് അസുര രാജാവായ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് ഐതിഹ്യം. തിന്മയുടെ മേലുള്ള നൻമയുടെ വിജയമായി വിജയദശമി ആഘോഷിക്കുന്നു. പുസ്തക പൂജക്കും ആയുധ പൂജക്കുമായി ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്കാണ് അനുഭവപെടുന്നത്. […]
കൊല്ലത്ത് റോഡരികില്‍ നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെത്തി
കൊല്ലം കുളത്തൂപുഴ റോഡരികില്‍ നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെത്തി. മുപ്പതടി പാലത്തിന് സമീപത്ത് നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വെടിയുണ്ടകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കവറില്‍ പൊതിഞ്ഞ നിലയില്‍ വെടിയുണ്ടകള്‍ ആദ്യം കണ്ടത് നാട്ടുകാരാണ്. നാട്ടുകാര്‍ കുളത്തൂപ്പുഴ പൊലീസില്‍ വിവരം അറിയിച്ചു. ഏത് തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് ഇവയെന്ന് വ്യക്തമല്ല. പൊലീസിന്റെ കാണാതായ വെടിയുണ്ടകളില്പ്പെടുന്നവയാണോ ഇവയെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദമായ പരിശോധനക്ക് ശേഷമേ അറിയാനാകൂ.