കോട്ടയം തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ നാവിക സേന ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ ലെഫ്നൻ്റ് അഭിഷേക് കുമാർ ആണ് മരിച്ചത്. അഭിഷേക് അടക്കം 8 നാവികർ അടങ്ങുന്ന സംഘമാണ് വിനോദ സഞ്ചാരത്തിനെത്തിയത്. നാലുപേർ കുളിക്കാൻ അരുവിയിൽ ഇറങ്ങി. ഇതിനിടെ ആണ് അഭിഷേകിനെ ചുഴിയിൽ പെട്ട് കാണാതായത്. രണ്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് അഭിഷേകിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ പരിശീലനത്തിനു ശേഷമണ് എട്ടംഗ സംഘം തീക്കോയിയിലേക്ക് എത്തിയത്. (naval officer drowned dead)
Related News
അന്തര്‍ സംസ്ഥാന ബസുകളുടെ നിരക്ക് ഏകീകരിക്കാന്‍ നടപടിയെന്ന് മന്ത്രി
അന്തര്‍ സംസ്ഥാന ബസുകളുടെ നിരക്ക് ഏകീകരിക്കാന്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. സര്‍വീസുകള്‍ക്കായി 50 ആഡംബര ബസുകള്‍ പാട്ടത്തിനെടുക്കുമെന്നും മന്ത്രി പറഞ്ഞു. അന്തര്‍സംസ്ഥാന ബസുകള്‍ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ള നിയന്ത്രിക്കാന്‍ നിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. ടാക്സി – ഓട്ടോ നിരക്കുകള്‍ പരിഷ്കരിക്കാന്‍ വേണ്ടി നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനോട് തന്നെ ഇക്കാര്യത്തില്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിലേക്ക് കൂടുതല്‍ ട്രെയിന്‍ […]
കല്യാണ പന്തല്‍ ഉയരേണ്ട മുറ്റത്ത് ആതിരയുടെ ചേതനയറ്റ ശരീരമെത്തി; വിങ്ങലോടെ നാട്
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കല്യാണ പന്തല്‍ ഉയരേണ്ട വീടായിരുന്നു കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനി ആതിരയുടേത്. സ്വപ്നങ്ങളും പ്രതീക്ഷയും സന്തോഷവും ഉയരേണ്ട വീട്ടിലാണ് ആതിരയുടെ ചേതനയറ്റ ശരീരം എത്തിയത് ആതിരയുടെ ആത്മഹത്യ ഒരു നാടിനെയാകെ തള്ളി വിട്ടത് തീരാനോവിലേക്കാണ്. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി നിര്‍ത്തിയുള്ള ആതിരയുടെ വിട വാങ്ങല്‍ നാടിനും വീടിനും താങ്ങാനായില്ല. പ്രിയപ്പെട്ടവള്‍ ഇനിയില്ലെന്ന യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ കഴിയാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടുകയാണ്. കല്യാണ പന്തലുയരേണ്ട വീട്ടു മുറ്റത്താണ് പ്രിയപെട്ടവളുടെ ചിത കത്തി എരിയുന്നത്. അച്ഛനും അമ്മയും […]
നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് അധികം ചോദിക്കാനൊരുങ്ങി ലീഗ്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് അധിക സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലീംലീഗ് നേതൃതലത്തില്‍ ധാരണ. വയനാട്, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സീറ്റുകളാണ് കൂടുതലായി ആവശ്യപ്പെടുക. ഇതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിലുണ്ടായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ഏഴ് സീറ്റുകളിലാണ് മത്സരിച്ചത്. അവര്‍ എല്‍.ഡി.എഫിലേക്ക് പോയ സാഹചര്യത്തില്‍ ഏഴില്‍ അഞ്ച് സീറ്റും ചോദിക്കാനാണ് ലീഗില്‍ ഉണ്ടായിരിക്കുന്ന ധാരണ. വയനാട്ടിലെ കല്‍പ്പറ്റയും കോഴിക്കോട്ടെ നാദാപുരവും, കുന്ദമംഗലവുമാണ് വടക്കന്‍ കേരളത്തില്‍ ചോദിക്കുക. […]