അടൂര്‍: നാട്ടുകാരുടെ സഹായി ഇപ്പോള്‍ നാട്ടുകാരുടെ സഹായം തേടുന്നത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ആറാംവാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍ മാരൂരിെന്റ മത്സരമാണ് സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കള്‍ ഏറ്റെടുത്തിട്ടുള്ളത്. ‘അശരണരുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് അവരുടെ പേരില്‍ അപേക്ഷ തയാറാക്കി സര്‍ക്കാറില്‍നിന്ന് സഹായങ്ങള്‍ വാങ്ങി നല്കുന്ന ചെറുപ്പക്കാരന്.’ സമൂഹ മാധ്യമങ്ങളില്‍ വൈറലായ പോസ്റ്റിലെ വാക്കുകളാണിവ. ആറാം വാര്‍ഡിലുള്ളവര്‍ക്ക് പത്തുലക്ഷത്തോളം രൂപ ചികിത്സ സഹായമായി വാങ്ങിനല്‍കിയ ശങ്കര്‍ മാരൂര്‍ നടത്തിയിട്ടുള്ള നിസ്വാര്‍ഥ സേവനങ്ങള്‍ വിരിക്കുന്ന പോസ്റ്റ് ഇങ്ങനെ തുടരുന്നു… ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സജി മാരൂരിനെയാണ് ശങ്കര്‍ മാരൂര്‍ നേരിടുന്നത്. ശങ്കറിെന്റ ജനസമ്മതി ഉപയോഗിച്ച് സജിയെ കെട്ടുകെട്ടിക്കാമെന്നാണ് എല്‍.ഡി.എഫിെന്റ കണക്ക് കൂട്ടല്‍.
ഈ നാട്ടിലെ കിടപ്പുരോഗികളുടെ, അശരണരുടെ വേദനകളിലേക്ക് അവരുടെ പ്രശ്നങ്ങളിലേക്ക് ശങ്കര്‍ മാരൂര്‍ എന്ന ചെറുപ്പക്കാരെന്റ കണ്ണ് എത്താന്‍ കാരണം അദ്ദേഹത്തിെന്റ വീട്ടിലെ സാഹചര്യങ്ങള്‍ തന്നെ ആയിരുന്നു… യുവാക്കളാണ് വാട്സ്ആപ്പും ഫേസ്ബുക്കും ഉപയോഗിച്ച് ശങ്കര്‍ മാരൂരിനെ വിജയിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്രചാരണം കൊണ്ടൊന്നും സജി മാരൂരിനെപ്പോലെ സുപരിചിതനും പക്വമതിയുമായ ഒരാളെ പരാജയെപ്പടുത്താനാവില്ലെന്നാണ് യു.ഡി.എഫ് വൃത്തങ്ങള്‍ പറയുന്നത്.