India Kerala

ദേശീയ ജനറൽ സെക്രട്ടറിയെ ഇ.ഡി അറസ്റ്റ് ചെയ്തു; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കാംപസ് ഫ്രണ്ട്

കാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞു വെച്ച് അന്യായമായി അറസ്റ്റ് ചെയ്ത ഇ.ഡി നടപടി അതിരു കടന്നതാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഇ.ഡി സംഘപരിവാറിൻ്റെ ചട്ടുകമായി മാറിയെന്നാണ് വ്യക്തമാവുന്നത്. വരുന്ന വർഷമാദ്യം സി.‌എ‌.എ-എൻ‌.ആർ‌.സി നടപ്പാക്കുന്നതിന് മുന്നോടിയായി സംഘപരിവാറിനെതിരെ ചെറുത്തുനിൽപ്പ് നടത്തുന്ന നേതാക്കളെയും പ്രസ്ഥാനങ്ങളെയും ഭീഷണിപ്പെടുത്താനുള്ള ബി.ജെ.പി പദ്ധതി ഇ.ഡിയെ വെച്ച് നടപ്പിലാക്കുകയാണിപ്പോൾ. റഊഫ് ഷെരീഫിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. സി.‌എ.‌എ-എൻ‌.ആർ‌.സി പ്രതിഷേധത്തിന് നേതൃത്വം നൽകിയ വ്യക്തികളെയും സംഘടനകളെയും ലക്ഷ്യം വെയ്ക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം. വെറുപ്പിൻ്റെ രാഷ്ട്രീയത്തെ നേരിടുന്നതിൽ നിന്ന് വിദ്യാർത്ഥികൾ പിന്മാറുമെന്നത് ആർ.എസ്.എസിൻ്റെ തോന്നലുകൾ മാത്രമാണ്. ജനറൽ സെക്രട്ടറിക്കെതിരായ നീക്കത്തിനെതിരെ വിദ്യാർത്ഥി സമൂഹത്തിൻ്റെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ദേശീയ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.