ഐ.എസ്.ആര്.ഒ ചാരക്കേസില്‍ അറസ്റ്റിലായ സമയത്ത് ഒപ്പം നില്ക്കാന് ആരുമുണ്ടായില്ലെന്ന് നമ്പി നാരായണന്. എ.പി.ജെ അബ്ദുല്‍ കലാം ഇന്ത്യാ ടുഡേക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് തനിക്ക് അനുകൂലമായിരുന്നെങ്കിലും ഒന്നും പ്രയോജനപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പത്മഭൂഷണ്‍ കിട്ടിയതിന് ശേഷം നമ്പി നാരായണന് ആദ്യമായി വിദ്യാര്‍ഥികളുമായി സംസാരിക്കുന്നത് എന്‍.ഐ.ടി ക്യാംപസിലാണ്. ഫിസിക്സ് അസോസിയേഷന് ഉദ്ഘാടനം, ലോഗോ പ്രകാശനം, വിദ്യാര്‍ഥികളുമായുള്ള സംവാദം. രണ്ട് മണിക്കൂറോളം വിദ്യാര്‍ഥികളോടൊപ്പം ചെലവഴിച്ചാണ് നമ്പി നാരായണന് മടങ്ങിയത്.
ഐ.എസ്.ആര്.ഒയിലെ ജീവിതവും ചാരക്കേസും- ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു നമ്പി നാരായണന്. ചാരക്കേസില്‍ കുടുങ്ങിയ സമയത്ത് തനിക്കൊപ്പം നില്ക്കാന് ആരുമുണ്ടായിരുന്നില്ല. പിന്തുണ കിട്ടിയപ്പോഴേക്കും ഒരുപാട് വൈകിയെന്ന് അദേഹം പറഞ്ഞു.