Kerala

കേരളത്തിന്റെ ലോട്ടറി നിയമ ഭേഭഗതി; നാഗാലാൻഡ് സുപ്രിം കോടതിയിൽ

കേരളത്തിന്റെ ലോട്ടറി നിയമ ഭേദഗതിക്കെതിരെ നാഗാലാൻഡ് സുപ്രിം കോടതിയിൽ. ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് അപ്പിൽ സമർപ്പിച്ചത്. ലോട്ടറി ചട്ടങ്ങൾ രൂപികരിക്കാൻ കേരളത്തിന് അധികാരമില്ലെന്ന് നാഗാലാൻഡ് അപ്പീലിൽ അവകാശപ്പെടുന്നു.

കേരളത്തിൽ അന്യസംസ്ഥാന ലോട്ടറി വിൽപ്പനക്ക് നിയമഭേഭഗതിയിലൂടെ സംസ്ഥാനം തടഞ്ഞിരുന്നു. കേരള പേപ്പർ ലോട്ടറി ഭേഭഗതി നിയത്തിനെതിരെ നാഗാലാന്റ് നൽകിയ ഹർജി ഹൈക്കോടതിയും അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് നാഗലാന്റ് സുപ്രിം കോടതിയെ സമീപിച്ചത്. കേരളം നടത്തിയ നിയമ നിർമ്മാണം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നതാണ് അപ്പിൽ ഹർജ്ജിയിലെ നാഗലാന്റിന്റെ വാദം. ലോട്ടറി ചട്ടങ്ങൾ രൂപികരിയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് നാഗാലാന്റ് അവകാശപ്പെടുന്നു. ലോട്ടറി നിയമ നിർമ്മാണം കേന്ദ്രസർക്കാർ ആണ് നടത്തെണ്ടതെന്ന് എന്നാണ് നാഗാലാന്റ് നിലപാട്. സെക്ഷൻ 12 പ്രകാരം സംസ്ഥാനത്തിന് ലോട്ടറി വിഷയത്തിൽ നിയമ നിർമ്മാണം സാധ്യമെന്ന് ഹൈക്കോടതി നിഗനം നിയമ വിരുദ്ധമാണെന്നും നാഗാലാന്റിന്റെ ഹർജ്ജി പറയുന്നു.

നേരത്തെ സിക്കിം ലോട്ടറിക്ക് പേപ്പർ ലോട്ടറി നിയമപ്രകാരം നികുതി ഏർപ്പെടുത്തിയ കേരളത്തിന്റെ നടപടി സുപ്രീം കോടതി ശരിവച്ചിരുന്നു. ചൂതാട്ടത്തതിന്റെ പരിധിയിൽ ലോട്ടറി വരുന്നതിനാൽ സംസ്ഥാനത്തിന് നികുതി പിരിക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. 2005 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ച നികുതി സിക്കിമിന് കൈമാറണം എന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. മൂല്യവർധിത നികുതി നിലവിൽ വരികയും ലോട്ടറി നറുക്കെടുപ്പിനു ലൈസൻസ് ഫീ ജനറൽ ആക്ട് പ്രകാരം നികുതി ഇല്ലാതാകുകയും ചെയ്തതോടെയാണ് കേരളം പ്രത്യേക നികുതി ഏർപ്പെടുത്തിയത്.