നാടുകാണി ചുരത്തിന്റെ തകർച്ച വടക്കൻ ജില്ലകൾക്ക് സാമ്പത്തികമായി കനത്ത ആഘാതമേൽപിക്കും. അതിന്റെ ആദ്യ സൂചനകൾ ചുരത്തിന്റെ തുടക്കമായ വഴിക്കടവ് അങ്ങാടിയിൽ തന്നെ കണ്ടു തുടങ്ങിയിട്ടുണ്ട്
ഇതല്ല വഴിക്കടവ് അങ്ങാടിയിലെ സാധാരണ കാഴ്ച. ഉരുൾ പൊട്ടലും പ്രളയവും തുടങ്ങി ഒരാഴ്ചയായി പക്ഷെ ഇങ്ങനെയാണ്. ഹോട്ടലുകളിൽ തിരക്കില്ല. ബേക്കറികളിലോ തുണിക്കടകളിലോ വിൽപനയില്ല. കഴിഞ്ഞ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന ഹോട്ടലാണിത്. ഇനി എന്ന് തുറക്കണമെന്നറിയില്ല. യാത്രക്കാരെ മാത്രം ആശ്രയിച്ചാണ് ഇവിടത്തെ കച്ചവടം. ചുരം ശരിയാക്കാൻ മാസങ്ങളെടുക്കുമെങ്കിൽ പിന്നെ അടച്ചിടുകയേ വഴിയുളളൂ. ഓട്ടോറിക്ഷയെങ്കിലും ചുരം വഴി കടന്നു പോകുമെന്ന ധാരണയിൽ പലരും വഴിക്കടവ് വരെ വന്നു നിരാശരായി മടങ്ങുന്നുണ്ട്.