നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയും അപകീര്ത്തികരമായ ദൃശ്യങ്ങള് പകര്ത്തുകയും ചെയ്ത കേസില് സാക്ഷി വിസ്താരം വിചാരണക്കോടതി ഇന്നു പുനരാരംഭിക്കും. സംഭവത്തിനു ശേഷം നടി പൊലീസിനു പരാതി നല്കിയതിനെ തുടര്ന്ന് മുഖ്യപ്രതി സുനില്കുമാര് ദൃശ്യങ്ങള് പകര്ത്തിയ മൊബൈല് ഫോണും അതു പകര്ത്തിയ പെന്ഡ്രൈവും അഭിഭാഷകര് വഴി അങ്കമാലി മജിസ്ട്രേട്ട് കോടതിയില് സമര്പ്പിച്ചിരുന്നു. കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള് നിയമപ്രകാരം കോടതിയിലെത്തിച്ച രണ്ട് അഭിഭാഷകരെ കോടതി ഇന്നു വിസ്തരിക്കും. പ്രതികള് മൊബൈല് ഫോണ് വാങ്ങിയ കടയുടെ ഉടമയെയും ഇന്നു വിസ്തരിക്കും.
Related News
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഹയർ സെക്കൻഡറിയിൽ 82.95% വിജയം
കേരളത്തിൽ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കൻഡറിയിൽ വിജയ ശതമാനം 82.95 %. ഉപരിപഠനത്തിന് അർഹത നേടിയത് 31205 പേർ. മുൻ വർഷം 83.87 ശതമാനം വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ കുറവുണ്ടായി. 0.92 ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനത്തിൽ രേഖപ്പെടുത്തിയത്. ജൂൺ 21 മുതൽ സേ പരീക്ഷ നടക്കും. സയൻസ് വിഭാഗത്തിൽ 87.31 ശതമാനം വിജയം രേഖപ്പെടുത്തി. ഹ്യുമാനിറ്റീസിൽ 71.93 ശതമാനവും കൊമേഴ്സിൽ […]
സംസ്ഥാനത്ത് ഇന്ന് 2710 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില് ഇന്ന് 2710 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 19 പേര് കോവിഡ് ബാധിച്ച് മരിച്ചു. 6567 പേര് രോഗമുക്തി നേടി. 2347 പേര്ക്ക് കോവിഡ് സമ്പര്ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 269 ഉറവിടമറിയാത്ത കേസുകളുണ്ട്. 25,141 സാമ്പിളുകള് പരിശോധിച്ചു. 39 ആരോഗ്യപ്രവര്ത്തകര്ക്കും ഗോഗം സ്ഥിരീകരിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര് 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, […]
‘രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത് എന്തിന്’? കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്
ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. മോദി സർക്കാരിന്റേത് രാജ്യ വിരുദ്ധ നടപടിയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പൗരന്മാരെ നിരീക്ഷിക്കുന്നത് ദേശവിരുദ്ധ പ്രവൃത്തിയാണ്. രാഹുൽ ഗാന്ധിയുടെ ഫോൺ വിവരങ്ങൾ ചോർത്തിയത് എന്തിനാണെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, മല്ലികാർജുൻ ഖാർഗേ എന്നിവരാണ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കേന്ദ്രസർക്കാർ നടപടി ദേശവിരുദ്ധമല്ലെങ്കിൽ പിന്നെ എന്താണെന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത് എന്ത് തീവ്രവാദം തടയാനാണെന്നതായിരുന്നു മറ്റൊരു […]