കാഞ്ഞിരപ്പള്ളി മോട്ടോർ വെഹിക്കിൾസ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്. ദിവസപ്പടി വാങ്ങിയ ഉദ്യോഗസ്ഥരും രണ്ട് ഏജന്റുമാരും പിടിയിൽ. പിടിയിലായത് അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത് സുകുമാരൻ. ഡ്രൈവിംഗ് ലൈസൻസിനായി ദിവസപ്പടിയായി കിട്ടിയിരുന്നത് 30,000രൂപ വരെ.
ഡ്രൈവിംഗ് സ്‌കൂളുകളിൽ നിന്ന് ശേഖരിച്ച പണം കൈമാറിയിരുന്നത് ഏജന്റുമാർ വഴി. ഇന്നു വൈകിട്ടാണ് കാഞ്ഞിരപ്പള്ളിയില്‍ സംഭവമുണ്ടായത്. കാഞ്ഞിരപ്പള്ളി മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധനയും നടത്തി.
ഉദ്യോഗസ്ഥര്‍ക്കൊപ്പം രണ്ട് ഏജന്റ് മാരെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി മാസപ്പടി എത്തിച്ചു നല്‍കിയിരുന്ന ഏജന്റ് മാരായ അബ്ദുല്‍ സമദും നിയാസും ആണ് വിജിലന്‍സിനന്റെ പിടിയിലായത്. ഇവരെയും സംഘം അറസ്റ്റ് ചെയ്തു നടപടി സ്വീകരിച്ചു. മാസപ്പടി സംഘത്തില്‍ സുരേഷ് ബാബു അരവിന്ദ് എന്നീ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടർമാരും ഉള്ളതായി വിജിലന്‍സ് സംഘം പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിജിലന്‍സ് സംഘം പറയുന്നത് ഇങ്ങനെ. ഏറെനാളായി ഈ പ്രദേശത്ത് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്ന വിവരം വിജിലന്‍സിനെ ലഭിച്ചിരുന്നു. രഹസ്യവിവരം ആണ് ഉണ്ടായിരുന്നത്. ഇതിനെത്തുടര്‍ന്ന് പല തവണ പരിശോധന നടത്തിയെങ്കിലും കൈക്കൂലി കാരെ പിടിക്കാന്‍ ആയിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് തന്ത്രപരമായ നീക്കത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരെ കൊടുക്കാന്‍ ആയത് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടർ ശ്രീജിത്ത് സുകുമാരനെ കൈക്കൂലി വാങ്ങുന്നതിനിടെ ആണ് വിജിലന്‍സ് സംഘം പിടികൂടിയത്. കാഞ്ഞിരപ്പള്ളിയില്‍ വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ വളഞ്ഞാണ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് മുപ്പതിനായിരം രൂപയോളം തൊണ്ടിമുതലായി ലഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.