മുത്തൂറ്റ് ഫിനാൻസിലെ സമരം ശക്തമാക്കി സി.ഐ.ടി.യു. പിരിച്ച് വിട്ട മുഴുവൻ ജീവനക്കാരെയും തിരിച്ചെടുക്കുന്നതു വരെ സമരം തുടരും. ജനുവരി 2 മുതലാണ് സമരം ആരംഭിച്ചത്.
വേതന വർധനവ് ആവശ്യപ്പെട്ട് മുത്തൂറ്റിലെ ജീവനക്കാർ സമരം നടത്തിയിരുന്നു. 52 ദിവസത്തിനു ശേഷമാണ് ഈ സമരം ഒത്തുതീർപ്പായത്. പ്രശ്നങ്ങൾ അവസാനിച്ച ഘട്ടത്തിലാണ് 43 ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയും 166 പേരെ മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തത്. ഇവരെ തിരിച്ചെടുക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനം.
ജനുവരി 2ന് ആരംഭിച്ച സമരത്തെ തുടർന്ന് മുത്തൂറ്റിന്റെ 568 ശാഖകൾ സംസ്ഥാന വ്യാപകമായി അടഞ്ഞു കിടക്കുകയാണ്. അതിനിടെ കോടതി നിർദ്ദേശപ്രകാരമുള്ള ഒത്തുതീർപ്പ് ചർച്ച കൊച്ചിയിൽ ഉടൻ ചേരും.