Kerala

ഇത്തവണ മത്സരിക്കുന്നത് 27 സീറ്റുകളിൽ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് പുറമേ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും രാജ്യസഭയിലേക്കും മത്സരിക്കുന്നവരുടെ പേരും പുറത്തുവിട്ടു.

യുവജനങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക. മൂന്ന് വർഷം എംഎൽഎമാരായി ഇരുന്നവർക്ക് സീറ്റ് നൽകില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, എം. കെ മുനീർ എന്നിവർക്ക് ഇളവ് നൽകിയതായി ഇ. ടി മുഹമ്മദ് ബഷീർ പറഞ്ഞു.

സ്ഥാനാർത്ഥി പട്ടിക

ലോക്‌സഭ- അബ്ദുസമദ് സമദാനി
രാജ്യസഭ-പി വി അബ്ദുൾ വഹാബ്

മഞ്ചേശ്വരം-എ. കെ. എം അഷ്‌റഫ്
കാസർഗോഡ്- എൻ. എ നെല്ലിക്കുന്ന്
അഴീക്കോട്- കെ. എം ഷാജി
കൂത്തുപറമ്പ്-പൊട്ടൻചണ്ടി അബ്ദുള്ള
കുറ്റ്യാടി-പാറയ്ക്കൽ അബ്ദുള്ള
കോഴിക്കോട് സൗത്ത്- അഡ്വ. നൂർബിനാ റഷീദ്
കുന്ദമംഗലം- ദിനേശ് പെരുമണ്ണ(യുഡിഎഫ്, സ്വതന്ത്രൻ)
തിരുവമ്പാടി-വി. പി ചെറിയമുഹമ്മദ്
മലപ്പുറം-ഉബൈദുള്ള
വള്ളിക്കുന്ന്-ടി. അബ്ദുൾ ഹബീദ് മാസ്റ്റർ
കൊണ്ടോട്ടി-ടി. വി ഇബ്രാഹിം
ഏറനാട്-പി. കെ ബഷീർ
മഞ്ചേരി- അഡ്വ. യു. എ ലത്തീഫ്
പെരിന്തൽമണ്ണ-നജീബ് കാന്തപുരം
താനൂർ-പി. കെ ഫിറോസ്
കോട്ടയ്ക്കൽ -കെ. കെ അബീദ് ഹുസൈൻ തങ്ങൾ
മങ്കട-മഞ്ഞളാംകുഴി അലി
വേങ്ങര-പി.കെ കുഞ്ഞാലിക്കുട്ടി
തിരൂർ- കുറുക്കോളി മൊയ്തീൻ
ഗുരുവായൂർ- കെ.എൻ.എ ഖാദർ
തിരൂരങ്ങാടി-കെ.പിഎ മജീദ്
മണ്ണാർക്കാട്-അഡ്വ. എൻ ഷംസുദ്ദീൻ
കളമശേരി- അഡ്വ. വി. ഇ ഗഫൂർ
കൊടുവള്ളി-എം. കെ മുനീർ
കോങ്ങാട്- യു.ടി രാമൻ

പുനലൂർ, ചടയമംഗലം, പേരാമ്പ്ര എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.