കൊല്ലം ശാസ്താംകോട്ടയിൽ പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. ബസ് ജീവനക്കാരനായ ശാസ്താംകോട്ട സ്വദേശി അനന്തുവാണ് കുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി കുത്തുകയായിരുന്നു. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related News
വടക്കൻ കേരളത്തിൽ കോവിഡ് രോഗികൾക്കായി വെന്റിലേറ്റര്‍ ഒഴിവില്ല
വടക്കൻ കേരളത്തിൽ കോവിഡ് രോഗികൾക്കായി വെന്റിലേറ്റര്‍ ഒഴിവില്ല. മലപ്പുറം, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് വെന്റിലേറ്റർ ഒഴിവില്ലാത്തത്. കാസർകോട് ആകെയുള്ള 36 വെന്റിലേറ്ററിലും രോഗികളുണ്ട്. കോഴിക്കോട് 43വെന്റിലേറ്ററുണ്ടെന്നാണ് ഔദ്യോഗിക വിവരമെങ്കിലും ഭൂരിഭാഗം ആശുപത്രികളിലും വെന്റിലേറ്റർ ലഭ്യമല്ല. കാസർകോട്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 19 ഉം കാസർകോട് മെഡിക്കല്‍ കോളജില്‍ 17 ഉം വെന്റിലേറ്ററുമാണ് ഉള്ളത്. ഈ മുപ്പത്തിയാറ് വെന്റിലേറ്ററിലും രോഗികളുണ്ട്. മംഗലാപുരത്തും വെന്റിലേറ്ററില്ലാതയതോടെ കാസർകോട്ടെ കോവിഡ് രോഗികള്‍ ആശങ്കയിലാണ്. കണ്ണൂരില്‍ ആകെയുള്ള 80 വെന്റിലേറ്ററില്‍ 14 എണ്ണം ഒഴിവുണ്ടെന്നാണ് ഔദ്യോഗിക […]
നാടുകാണിയില്‍ കനത്ത മണ്ണിടിച്ചില്‍
നാടുകാണി ചുരത്തില്‍ കനത്ത നാശം. തകരപ്പാടിയിലും തേന്‍ പാറയിലും റോഡ് പൂര്‍ണമായി ഇടിഞ്ഞു താണു. റോഡിന് കുറുകെ വലിയ പാറകള്‍. റോഡ് നിന്നിടത്ത് അഗാധ ഗര്‍ത്തം. ഗതാഗത യോഗ്യമാക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കും
ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉൾപ്പെടുത്തിയ കലണ്ടർ: വിശ്വാസികളുടെ പ്രതിഷേധം ശക്തം
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉൾപ്പെടുത്തി തൃശ്ശൂർ അതിരൂപത കലണ്ടർ ഇറക്കിയത് വിവാദമാകുന്നു. ഫ്രാങ്കോയുടെ ജന്മദിനമായ മാർച്ച് 25 അടയാളപ്പെടുത്തിയാണ് 2021ലെ കലണ്ടറില്‍ ചിത്രം ഇടംനേടിയത്. കലണ്ടറില്‍ ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ കോട്ടയത്തും കൊല്ലത്തും വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. കോട്ടയം കുറവിലങ്ങാട് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ചു. കേരള കത്തോലിക്കാ വിമോചന സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കൊല്ലം ചിന്നക്കടയിലും ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. […]