ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കെ.മുരളീധരന്. തോൽവി ഉറപ്പായത് കൊണ്ടാണ് ആക്രമണം നടത്തുന്നത്. വോട്ടർമാരെ അപഹസിക്കുന്ന രീതിയാണ്. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. വിളിക്കേണ്ട സമയത്ത് പിണറായിയും മോദിയും ശരണം വിളിച്ചില്ല. അതിന്റെ ദോഷം അനുഭവിക്കുമെന്നും മുരളീധരന് പറഞ്ഞു.
Related News
കെ.ടി.ജലീലിന് മറുപടിയുമായി ലോകായുക്ത
ലോകായുക്തയ്ക്കെതിരായ മുന്‍മന്ത്രി കെ.ടി.ജലീലിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ‘വഴിയരികള്‍ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാല്‍ എല്ലെടുക്കാമെന്ന് കരുതും. എന്നാല്‍ പട്ടി എല്ല് കടിച്ചുകൊണ്ടേയിരിക്കും. നമുക്കതില്‍ കാര്യമില്ലല്ലോയെന്നും’ ലോകായുക്ത പരിഹാസം. ഫെയ്സ്ബുക്കില്‍ പറയുന്ന കാര്യങ്ങള്‍ക്ക് പ്രത്യക്ഷമായി മറുപടി പറയേണ്ടതില്ല. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് ഇപ്പോള്‍ മറുപടി പറയേണ്ടതില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്ത ഹര്‍ജികള്‍ പരിഗണിക്കവെ പരാമര്‍ശിച്ചു. ലോകായുക്തയ്ക്കെതിരേ നിരന്തരം കെ.ടി.ജലീല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നി പശ്ചാത്തലത്തിലാണ് പുതിയ പരാമര്‍ശം പുറത്തു […]
സ്മാര്‍ട്ടായി സംസ്ഥാനത്തെ സ്കൂളുകള്‍; പ്രഖ്യാപനം ഇന്ന്
പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായിരിക്കുകയാണ് കേരളം. ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ പൂര്‍ത്തീകരണം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നടത്തും. 4,752 സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലായി 45,000 ക്ലാസ് മുറികളാണ് ഹൈടെക്കായി മാറ്റിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളില്‍ ഹൈടെക് സ്മാർട്ട് ക്ലാസ് പദ്ധതി യാഥാർഥ്യമാക്കിയത്. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂളുകളിലായി 45,000 ക്ലാസ് റൂമുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറി. പ്രൈമറി, […]
സത്യപ്രതിജ്ഞ : പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി
കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്നതിനെതിരെ സമർപ്പിച്ച പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ചടങ്ങിനെത്തുന്നവരുടെ എണ്ണം കുറക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. 1.45 ന് ഹരജി വീണ്ടും പരിഗണിക്കും