വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ആരെ നിര്‍ത്തിയാലും ജയിക്കുമെന്ന് കെ മുരളീധരന്‍. യു.ഡി.എഫിന് അനുകൂലമായ ട്രെന്‍ഡാണ് നിലവിലുള്ളത്. അത് താനായിട്ട് നശിപ്പിക്കില്ല.. വട്ടിയൂര്‍ക്കാവിലെ ജയമാണ് പ്രധാനം. ഇവിടെ ആര് സ്ഥാനാര്‍ഥിയായാലും അവരെ പിന്തുണക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
