എസ്.ഡി.പി.ഐയുടെ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം ലീഗ് പിരിച്ചു വിടുന്നതാണെന്ന് എം.കെ മുനീര്‍. ആരെങ്കിലും വഴിയെ പോകുമ്പോൾ കൈ പിടിച്ചു കുലുക്കിയാൽ നിലപാടിൽ മാറ്റമുണ്ടാകില്ല. പറപ്പൂര് പഞ്ചായത്തിൽ എസ്.ഡി.പി.ഐയുമായി ഒന്നിച്ച് ഭരിക്കുന്ന സിപിഎം ആ ബന്ധം അവസാനിപ്പിച്ച് വേണം ലീഗിനെ വിമര്‍ശിക്കാനെന്നും മുനീര്‍ പറഞ്ഞു.
Related News
പെൻഷൻ പരിഷകരണത്തിന് 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യം
പെൻഷൻ പരിഷകരണത്തിന് 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യം. ശമ്പള പരിഷകരണവും ഇതേ തിയതി മുതൽ പ്രാബല്യത്തിൽ വരും. പാർട്ട് ടൈംകാർക്കും ഇത് ബാധകമാണ്. ഏറ്റവും കുറഞ്ഞ അടിസ്ഥാന പെൻഷൻ 11,500 രൂപയാക്കി. കൂടിയ പെൻഷൻ തുക 83,400 രൂപയാക്കി. പരിഷകരിച്ച പെൻഷൻ 2021 ഏപ്രിൽ 1 മുതൽ നൽകും. കുടുംബ പെൻഷൻ അടിസ്ഥാന തുക 11,500 രൂപയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു
ശബരിമല അരവണ ടിൻ വിതരണം; കരാർ കമ്പനിക്ക് താക്കീത്
ശബരിമല അരവണ ടിൻ വിതരണത്തിൽ കരാർ കമ്പനിക്ക് താക്കീത്. ആവശ്യം അനുസരിച്ച് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ എന്ന് കോടതി പറഞ്ഞു. സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ കരാറുകാരനും ദേവസ്വം ബോർഡിനും കോടതി സമയം നൽകി.അതേസമയം കേസ് ഹൈക്കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ശബരിമലയിൽ അപ്പം, അരവണ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്പെഷ്യൽ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബഞ്ച് ഉത്തരവിട്ടിരുന്നു. അരവണ ക്ഷാമം ഉണ്ടാകാതിരിക്കാൻ ദേവസ്വം ബോർഡ് […]
ഒമിക്രോൺ; സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. കടകൾ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല എന്നും നിർദ്ദേശമുണ്ട്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. സംസ്ഥാനത്ത് രാത്രി കാല കർഫ്യൂ ഏർപ്പെടുത്തേണ്ടെന്നും അവലോകന യോഗത്തിൽ തീരുമാനമായി. വാഹനപരിശോധന കർശനമാക്കും. […]