കെ.പി.സി.സി അധ്യക്ഷനായി തുടരില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.ബദൽ സംവിധാനം വേണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പറയേണ്ടതെല്ലാം സോണിയാ ഗാന്ധിയെ അറിയിച്ചുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.” അധ്യക്ഷനായി തുടരാനാകില്ലെന്ന് അറിയിച്ചതാണ്. തെരഞ്ഞെടുപ്പ് തോൽവി പൂർണമായും ഏറ്റെടുക്കുന്നു.തോൽവിയുടെ ഉത്തരവാദിത്തം ആരുടെയും തലയിൽ കെട്ടിവെക്കാനാഗ്രഹിക്കുന്നില്ല.” അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും നല്ല പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയതെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. അശോക് ചവാൻ കമ്മീഷനെയും അംഗങ്ങളെയും തനിക്ക് ദീർഘമായി അറിയാം. കമ്മീഷൻ മുൻപാകെ വന്ന് പുതിയ കാര്യങ്ങൾ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഒരുപാട് ഇലപൊഴിയും കാലം കണ്ട പാർട്ടിയാണ് കോണ്‍ഗ്രസ്.ഒരു പാട് പരാജയങ്ങൾ നേരിട്ടാണ് ജയിച്ച് വന്നത്.കോണ്‍ഗ്രസിനുള്ളിൽ രാഷ്ട്രീയ സംഘർഷമില്ല. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നവരാണ്. പരാജയം ഉണ്ടായെങ്കിലും ശക്തമായി തിരിച്ചുവന്നിട്ടുണ്ട്.” -അദ്ദേഹം പറഞ്ഞു