Kerala

കോവിഡ് കാലത്ത് യു.ഡി.എഫായിരുന്നെങ്കില്‍ കൂടുതല്‍ സഹായം നല്‍കുമായിരുന്നെന്ന് മുല്ലപ്പള്ളി

കോലീബി സഖ്യം ഉയർത്തുന്നത് മുഖ്യമന്ത്രിയുടെ വിഷയദാരിദ്ര്യം കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തലശ്ശേരിയിൽ ഷംസീറിനെ തോൽപിപ്പിക്കാൻ ബി.ജെ.പിയുടെ വോട്ട് ആവശ്യപ്പെടില്ല. എന്നാൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും വോട്ട് സ്വീകരിക്കും. സുരേഷ് ഗോപി രാഷ്ട്രീയ പരിചയമുള്ള നേതാവല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഡോ.എസ്. എസ് ലാലിനെ ആരോഗ്യമന്ത്രിയാക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് യാത്രയിൽ ധൂർത്തും ധാരാളിത്തവുമാണ്. ശബരിമല വിഷയത്തിൽ യെച്ചൂരി ഒന്ന് പറയുമ്പോൾ മുഖ്യമന്ത്രി മറ്റൊന്ന് പറയുന്നു. കോവിഡ് കാലത്ത് യു.ഡി.എഫാണ് അധികാരത്തിലെങ്കിൽ എൽ.ഡി.എഫ് സർക്കാർ നൽകുന്നതിനെക്കാൾ കൂടുതൽ സഹായം ജനങ്ങൾ ക്ക് നൽകുമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.