വൈത്തിരിയില്‍ ജലീലെന്ന യുവാവിനെ പുറകില്‍ നിന്ന് വെടിവെച്ചുകൊല്ലാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വ്യാജ ഏറ്റുമുട്ടലുകള്‍ മാനവികതക്ക് ചേര്‍ന്നതല്ല. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് സത്യം തുറന്ന് പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
