ചാവക്കാട് കൊലപാതകത്തിന് ഉത്തരവാദി എസ്.ഡി.പി.ഐ ആണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്.ഡി.പി.ഐ മതേതര കേരളത്തിന് ആപത്താണ്. കേരളത്തെ ചോരക്കളമാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന ഈ വർഗീയ കൂട്ടത്തെ ഒറ്റപ്പെടുത്തണം. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആക്രമണത്തിന് പിന്നിലുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
തൃശൂര്‍ ചാവക്കാട് ഇന്നലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൌഷാദിന് വെട്ടേറ്റത്. പുന്ന ബൂത്ത് പ്രസിഡന്‍റാണ് നൌഷാദ്. വെട്ടേറ്റ കാവീട് സ്വദേശി ബിജീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. വിജേഷ്, നിഷാദ്, സുരേഷ് എന്നിവരാണ് വെട്ടേറ്റ് ചികിത്സയിലുളള മറ്റുള്ളവര്‍. കേസില്‍ പ്രതികളായ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.