എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ സമാന്തര പി.എസ്.സി ഓഫീസുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ മുഖ്യമന്ത്രിയായി ഇരിക്കുന്നതു കൊണ്ടാണ് നടപടിയെടുക്കാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിലെ പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ വന്നതോടെ പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് വി.എം സുധീരനും പറഞ്ഞു.
Related News
ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
തൃശൂര്‍ ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ചിത്രയെയാണ് ഭര്‍ത്താവ് മോഹനനന്‍ കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷമായി മോഹനനും ചിത്രയും അകന്ന് കഴിയുകയായിരുന്നു.
പതിറ്റാണ്ടുകൾക്ക് ശേഷം യൂണിവേഴ്സിറ്റി കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പ്
പതിറ്റാണ്ടുകൾക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. എസ്.എഫ്.ഐ ഒഴികെയുള്ളവരുടെ നാമനിർദ്ദേശ പത്രിക തള്ളിയെങ്കിലും കെ.എസ്.യു, എ.ഐ.എസ്.എഫ് സ്ഥാനാർഥികളുടെ അപ്പീലിൽ വിവിധ സീറ്റുകളിലേക്ക് പത്രിക സ്വീകരിച്ചു. ഇതോടെയാണ് തെരഞ്ഞെടുപ്പിന് അവസരമൊരുങ്ങിയത്. തള്ളിയ മറ്റ് പത്രികകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷമാണ് കോളജിൽ എസ്.എഫ്.ഐ ഇതര വിദ്യാർഥി സംഘടനകൾ യൂണിറ്റ് രൂപീകരിച്ചത്. ഇതോടെയാണ് ഇത്തവണ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മറ്റ് സംഘടനകളും മത്സരിക്കാൻ രംഗത്ത് […]
അയോധ്യയില്‍ ഭൂമിപൂജ നടത്തുമ്പോള്‍ ശ്രീരാമന്റെ ചിത്രവും രാമക്ഷേത്രത്തിന്റെ ത്രിമാന രൂപവും ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ഡിജിറ്റല്‍ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും
ടൈം സ്ക്വയറിലെ ഏറ്റവും വലിയ എല്‍. ഇഡി സ്ക്രീനുകളും ഇതിനായി ഒരുക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുന്ന ആഗസ്റ്റ് മാസം അഞ്ചാം തീയതി ശ്രീരാമന്റെ ചിത്രവും രാമക്ഷേത്രത്തിന്റെ ത്രിമാന രൂപവും അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ഡിജിറ്റല്‍ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. പ്രധാനമന്ത്രി നേരന്ദ്രമോദി അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോള്‍ ടൈം സ്ക്വയറിലും അത് പ്രതിഫലിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്നാണ് അമേരിക്കന്‍ ഇന്ത്യന്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡന്റ് ജഗ്ദീഷ് ശെവാനി പറഞ്ഞു. ടൈം സ്ക്വയറിലെ ഏറ്റവും വലിയ […]