ഗാഡ്ഗില് കമ്മിറ്റി റിപ്പോര്ട്ടില് കൂടുതല് ചര്ച്ച നടത്താതിരുന്നത് വലിയ അപരാധമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. റിപ്പോര്ട്ടില് തെറ്റുണ്ടെങ്കില് നിരാകരിക്കണം. ശരിയുണ്ടെങ്കില് സ്വീകരിക്കണം. ഗാഡ്ഗിലിനെതിരെ അന്നും ഇന്നും കോണ്ഗ്രസ് രംഗത്തെത്തിയിട്ടില്ല. റിപ്പോര്ട്ട് നടപ്പാക്കാത്തതില് കഴിഞ്ഞ സര്ക്കാരിനെ അടച്ചാക്ഷേപിക്കുന്നതിനെ പിന്തുണക്കുന്നില്ലെന്നും മുല്ലപ്പള്ളി മീഡിയവണിനോട് പറഞ്ഞു.
Related News
ഇന്ത്യ- പാക് അതിർത്തിയിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു
ഇന്ത്യ- പാക് അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘനം. മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. ബാരമുള്ള ജില്ലയിൽ നിയന്ത്രണ രേഖയിലാണ് ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ അടക്കം മൂന്നു നാട്ടുകാർക്ക് ജീവൻ നഷ്ടമായി. ആക്രമണത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർക്കും ഒരു ബിഎസ്എഫ് സബ് ഇൻസ്പെക്ടർക്കുമാണ് ജീവൻ നഷ്ടമായത്. ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ഏഴ് പാക് ജവാന്മാർക്കും ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്റെ ബംഗറുകളും ഇന്ത്യ തകർത്തു.
വെള്ളം ഉപയോഗിക്കാത്തവർക്ക് 420 രൂപയുടെ ബില്ല്
പാലക്കാട് ഒറ്റപ്പാലത്ത് വാട്ടർ അതോറിറ്റി ബില്ലുകളിൽ വ്യാപക പിഴവെന്ന് പരാതി, മീറ്ററിൽ വെളളത്തിന്റെ ഉപഭോഗം കാണിച്ചിട്ടുള്ള വീട്ടുകാർക്ക് മിനിമം ബിൽ തുകയായ 148 രൂപയും ഒട്ടും ഉപയോഗിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾക്ക് 420 രൂപയുടെ ബില്ലുമാണ് വാട്ടർ അതോറിറ്റി ജീവനക്കാർ നൽകിയത്. ബില്ലിലെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്താക്കൾ ജല അതോറിറ്റിക്ക് പരാതി നൽകി. ഒറ്റപ്പാലം ചുനങ്ങാട് നിള ലൈനിലാണ് വാട്ടർ അതോറിറ്റിയുടെ പിഴവിൽ 22 കുടുംബങ്ങൾക്ക് തെറ്റായ ബില്ല് ലഭിച്ചത്.ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ജൽ ജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി ഇവിടുത്തെ […]
കൊച്ചിയില് നിപ സ്ഥിരീകരിച്ച യുവാവ് ഐസൊലേഷന് വാര്ഡില് ചികിത്സയില്
കൊച്ചിയില് നിപ സ്ഥിരീകരിച്ച യുവാവ് ഐസൊലേഷന് വാര്ഡില് ചികിത്സയിലാണ്. യുവാവുമായി സമ്പര്ക്കം പുലര്ത്തിയവര്ക്കും ആരോഗ്യ വകുപ്പ് പ്രത്യേക നിര്ദേശം നല്കിയിട്ടുണ്ട്. എറണാകുളം കലക്ട്രേറ്റില് കണ്ട്രോള് റൂം പ്രവര്ത്തനം ആരംഭിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് മെയ് 30ന് ചികിത്സ തേടിയെത്തുമ്പോള് നടക്കാന് കഴിയാത്ത അവസ്ഥയിലായിരുന്നു യുവാവ്. തുടര്ന്ന് ന്യൂറോ വിഭാഗത്തിലാണ് ചികിത്സ തേടിയത്. എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപുറത്തുള്ള യുവാവിന്റെ കുടുംബാംഗങ്ങള്ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്. പ്രദേശവാസികളും വിവരമറിഞ്ഞതില് പിന്നെ ജാഗ്രതയിലാണ്. നിപ സൂചനയെ തുടര്ന്ന് […]