മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി എന്തെങ്കിലും ധാരണ ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചെന്ന് പിണറായി വിജയന് തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാം. ബി.ജെ.പി വോട്ടുകൾ കോൺഗ്രസിന് മറിച്ചെന്ന ആരോപണം തോൽവി മുന്നിൽ കണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Related News
യൂത്ത് ലീഗിന് ദേശീയ തലത്തിൽ പുനഃസംഘടന വേണം ; നേതാക്കൾ തങ്ങളെ കണ്ടു
യൂത്ത് ലീഗ് ദേശീയ പുനഃസംഘടന ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങളുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഹൈദരലി തങ്ങളുടെ സാന്നിധ്യത്തിൽ ദേശീയ ഭാരവാഹി യോഗം വിളിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മുസ്ലീം യൂത്ത് ലീഗ് ആരോപണങ്ങളില്‍ പെട്ടുലയുന്നതിനിടെയാണ് ദേശീയ നിര്‍വാഹക സമിതി യോഗം ഉടന്‍ വിളിക്കണമെന്നും പുനസംഘടന നടത്തണമെന്നും ആവശ്യം ഉയരുന്നത്. ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജി വെക്കാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്നും, രാജി […]
ലോക്ഡൌണ് നീട്ടിയതോടെ ലക്ഷദ്വീപ് വീണ്ടും ദുരിതത്തില്‍
ലക്ഷദ്വീപില്‍ വീണ്ടും ലോക്ഡൌൺ നീട്ടിയതോടെ പല കുടുംബങ്ങളും ദുരിതത്തിലാണ്. കരിനിയമങ്ങള്‍ അടിച്ചേല്പിക്കുമ്പോഴും ഭക്ഷ്യ കിറ്റ് പോലും നല്‍കാത്ത ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കാർഗോ ഷിപ്പുകളെത്തുന്നതും അപൂർവ്വമായത് കൊണ്ട് കടകളിലും ഭക്ഷ്യസാധനങ്ങളെത്തുന്നില്ല. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ദ്വീപ് നിവാസികൾ. കഴിഞ്ഞ ഏപ്രില്‍ 29 മുതല്‍ ലക്ഷദ്വീപില്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ആറ് ദ്വീപുകള്‍ പൂര്‍ണമായും അടച്ചിടുന്നത് നീട്ടുകയും ചെയ്തു. ഇതോടെ പട്ടിണിയിലായി പല കുടുംബങ്ങളും. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനെതിരെ […]
വയനാട്ടിൽ രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു
വയനാട്ടിൽ കോളറ സ്ഥിരീകരിച്ചു. അസം സ്വദേശികളായ രണ്ട് പേർക്കാണ് കോളറ ബാധിച്ചത്. മൂപ്പെയ്നാട് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ ജോലിക്കാരാണ് ഇവര്‍. 12 പേരെ അതിസാരം ബാധിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.