മുല്ലപ്പെരിയാർ ഡാം മറ്റന്നാൾ രാവിലെ തുറക്കും. മന്ത്രി റൊഷി അഗസ്റ്റിൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ് താഴ്ന്നെങ്കിൽ തുറക്കില്ലെന്നും മന്ത്രി അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാം 29 ന് തുറക്കും. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണ്. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
Related News
ടി. ശിവദാസമേനോന്റെ സംസ്കാരം ഇന്ന്; മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിക്കും
മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ടി. ശിവദാസമേനോന്റെ സംസ്കാരം ഇന്ന് 10.30ഓടെ മഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എം ബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കും. കോഴിക്കോട് മിംസ് ആശുപത്രിയില്‍ രാവിലെ പതിനൊന്നരയോടെ അന്തരിച്ച ശിവദാസമേനോന്റെ മൃതദേഹം 3 മണിക്ക് മഞ്ചേരിയിലെ വീട്ടിലെത്തിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ നിന്ന് നിരവധിപേരാണ് എത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്, സി പി ഐ എം […]
ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ധാരണയായി
ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ധാരണയായി. കൊച്ചിയിൽ ബി.ജെ.പി.നേതാക്കൾ തുഷാർ വെള്ളാപ്പള്ളിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. നേരത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസം നില നിന്നിരുന്നു. കൊച്ചിയിൽ ചേർന്ന ബി.ജെ.പി കോർ കമ്മറ്റി യോഗത്തിന് ശേഷമാണ് ബി.ജെ.പി നേതാക്കൾ തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തിയത്. തുടർന്നാണ് ഇരു കക്ഷികളും സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയത്. ബി.ജെ.പി. സ്ഥാനാർഥികളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും. ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പാർട്ടി യോഗം ചേർന്നതിന് ശേഷമാവും […]
ശമ്പളമില്ലാത്ത അവധിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നു: പ്രതിഷേധവുമായി നഴ്സുമാർ
നഴ്സസ് ദിനത്തില്‍ കണ്ണൂരില്‍ സ്വകാര്യആശുപത്രിയില്‍ നഴ്സുമാരുടെ പ്രതിഷേധം, ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിക്ക് മാനേജ്മെന്റ് ആവശ്യപ്പെട്ടതായി പരാതി. മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും നല്‍കുന്നില്ല അന്താരാഷ്ട്ര നഴ്സ് ദിനത്തില്‍ പ്രതിഷേധവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ. പ്രതിമാസം ശമ്പളമില്ലാതെ 10 ദിവസം നിർബന്ധിത അവധിയെടുക്കാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടതായി കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍ പറയുന്നു. കൊറോണക്കാലത്ത് മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ വേണമെന്നും നഴ്സുമാര്‍ ആവശ്യപ്പെടുന്നു. അറുപതോളം നഴ്സുമാരാണ് ഇപ്പോള്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇന്നലെ നൈറ്റ് […]