കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ മുളക് സ്പ്രേ ആക്രമണത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. എറണാകുളത്തെ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ചാണ് ബിന്ദു അമ്മിണിക്ക് നേരെ പ്രതിഷേധക്കാരിലൊരാള്‍ മുളക് സ്പ്രേ പ്രയോഗിച്ചത്. സംഭവത്തില്‍ പത്ര-മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കംമീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴാണ് ബിന്ദുവിന് നേരെ ആക്രമണമുണ്ടായത്. ബിന്ദുവിനെ പിങ്ക് പോലീസ് എത്തി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മുളക് സ്പ്രേ ആക്രമണം നടത്തിയ ആള്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം ആക്രമണത്തിനുശേഷവും പോലീസ് നിഷ്ക്രിയമായിരുന്നെന്നും ബിന്ദു ആരോപിച്ചു.
