എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേർ മ്യൂക്കർമൈക്കോസിസ് രോഗബാധയെത്തുടര്ന്ന് മരണമടഞ്ഞു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി നിവാസിയുമാണ് മരണമടഞ്ഞത്. മറ്റു രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ സ്വീകരിച്ചവരാണ്.
Related News
പി.എസ്.സി പരീക്ഷ തട്ടിപ്പ്; ചോദ്യപേപ്പര് ചോര്ത്തിയവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു
പി.എസ്.സി പരീക്ഷ തട്ടിപ്പില് ചോദ്യപേപ്പര് ചോര്ത്തിയവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരില് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്ഥികളും ഉള്പ്പെടും. ചോദ്യപേപ്പര് ചോര്ത്തിയവര്ക്കായുള്ള തെരച്ചില് ക്രൈംബ്രാഞ്ച് ആരംഭിച്ചു. പരീക്ഷക്ക് ഒരു മാസം മുന്പെ പ്രതികള് ഗൂഢാലോചന ആരംഭിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ശബരിമല ദര്ശനത്തിനെത്തിയ രണ്ട് യുവതികള് പ്രതിഷേധത്തെ തുടര്ന്ന് തിരിച്ചിറങ്ങി
ശബരിമലയില് ദര്ശനത്തിനെത്തിയ രണ്ട് യുവതികളെ തടഞ്ഞു. നീലിമലയില് വച്ചാണ് ശരണം വിളിച്ച് യുവതികളെ പ്രതിഷേധക്കാര് തടഞ്ഞത്. പ്രതിഷേധിച്ച അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള് നീണ്ട പ്രതിഷേധത്തിനൊടുവില് യുവതികളെ തിരിച്ചിറക്കി. ജീപ്പില് കയറ്റി യുവതികളെ പമ്പയിലേക്ക് കൊണ്ടുപോയി. മുകളിലെത്തിയാല് കൂടുതല് സംഘര്ഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്കിയിരുന്നു. ദര്ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള് ആദ്യഘട്ടത്തില് അറിയിച്ചിരുന്നു. എന്നാല് പ്രതിഷേധം കനത്തതോടെ യുവതികള്തിരിച്ചിറങ്ങുകയായിരുന്നു. കണ്ണൂരില് നിന്നുള്ള രേഷ്മ നിഷാന്ത്, ഷാനിന സജീഷ് എന്നിവരാണ് മല കയറാനെത്തിയത്. രേഷ്മ രണ്ടാം തവണയാണ് […]
എല്.പി സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
കൊല്ലം ആര്യങ്കാവിൽ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസില് എല്.പി സ്കൂൾ പ്രഥമാധ്യാപകനെതിരെ പോക്സോ കേസ്. കുളത്തൂപ്പുഴ സ്വദേശി മുഹമ്മദ് ബുസിരിയ്ക്കെതിരെയാണ് കേസെടുത്തത്. ഒളിവിലായിരുന്ന പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിയെ ഇപ്പോള് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.