India Kerala

എംപാനൽ ജീവനക്കാർക്ക് ഇനി ദിവസവേതനമില്ല

ദിവസ വേതനടിസ്ഥാനത്തിൽ തിരികെ ജോലിയിൽ പ്രവേശിച്ച കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജീവനക്കാർക്ക്‌ അടുത്ത മാസം മുതൽ ദിവസവേതനമില്ല. ശമ്പളം മാസാടിസ്ഥാനത്തിലാക്കി എക്സിക്യുട്ടീവ് ഡയറക്ടർ ഉത്തരവിറക്കി. ദുരുദ്ദേശപരമായാണ് കോർപ്പറേഷൻ ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് ഒരു വിഭാഗം എംപാനൽ ജീവനക്കാരുടെ ആരോപണം.

അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. ഇതിനാവശ്യമായ ബില്ലുകൾ തയ്യാറാക്കി ഫിനാൻസ് ജനറൽ മാനേജർക്ക് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. ഉത്തരവിനെതിരെ ഒരു വിഭാഗം എം പാനൽ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. എംപാനലുകാരെ പൂർണ്ണമായി ഒഴുവാക്കാനുള്ള നീക്കമെന്നാണ് ഇവരുടെ ആരോപണംയുട്ടീവ് ഡയറക്ടർ ഇറക്കിയ പുതിയ ഉത്തരവിൽ ദിവസവേതനമെന്നത് മാറ്റി മാസാടിസ്ഥാനത്തിലാക്കി.

അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. ഇതിനാവശ്യമായ ബില്ലുകൾ തയ്യാറാക്കി ഫിനാൻസ് ജനറൽ മാനേജർക്ക് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. ഉത്തരവിനെതിരെ ഒരു വിഭാഗം എം പാനൽ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. എംപാനലുകാരെ പൂർണ്ണമായി ഒഴുവാക്കാനുള്ള നീക്കമെന്നാണ് ഇവരുടെ ആരോപണം.

മാസം 20 ഡ്യൂട്ടിയില്ലെങ്കിൽ പിഴയായി ശമ്പളത്തിൽ നിന്ന് 1000 രൂപ പിടിക്കും. ഇതിന് പുറമെ താത്കാലിക ജീവനക്കാർക്ക് ബസ് പാസ്സ് നൽകാത്തതിലും വലിയ പരാതികളാണ് ഉയർന്ന് വരുന്നത്.