സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. 14.82 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, […]
മാസ്ക് വെച്ചില്ലെന്ന് പറഞ്ഞ് പൊലീസ് ജീപ്പിലേക്ക് വലിച്ചിട്ടു, ഡോറിനിടയില്‍പെട്ട് യുവാവിന്റെ കാലിന് പൊട്ടല്‍. ഇന്നലെ ഉച്ചയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജിലാണ് ക്രൂരമായ സംഭവം നടന്നത്. മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ കഴിഞ്ഞ 16 ദിവസമായി കൂട്ടിരിപ്പ് കാരനാണ് കോട്ടയം പള്ളം മാവിളങ്ങ് സ്വദേശി അജികുമാര്‍(45). ഇന്നലെ പതിവുപോലെ ഗൈനക്കോളജി വിഭാഗത്തിനു പുറത്ത് കാത്തിരിക്കുമ്പോഴാണ് കണ്‍ട്രോള്‍റൂം വാഹനമെത്തി മാസ്ക് ഇല്ലാത്തവരെ തിരഞ്ഞ് പെറ്റി അടിക്കാന്‍ തുടങ്ങിയത്. മരത്തിനു ചുവട്ടില്‍ ഇരിക്കുകയായിരുന്ന അജി കുമാറിനോടും പൊലീസ് ഫൈന്‍ അടക്കണമെന്ന് ആവശ്യപ്പെട്ടു. […]
നടിയെ ആക്രമിച്ച കേസിലെ വിചാരണ ജൂലൈ 31 ന് മുൻപ് പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി.ആഗസ്റ്റ് 4 ന് വിചാരണ പൂർത്തികരണ റിപ്പോർട്ട് സമർപ്പിയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.വിചാരണ വൈകുന്നത് പ്രതിയായ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയാണെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. എന്നാൽ ഒൺലൈൻ ആയി നടക്കുന്ന വിചാരണയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം താൻ അല്ലെന്ന് ദിലീപ് വ്യക്തമാക്കി. ക്രോസ് വിസ്താരം പൂർത്തിയാക്കാൻ അഞ്ച് ദിവസം കൂടി വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് […]